മകളെ പീഡനത്തിനിരയാക്കിയ യുവാവിനൊപ്പം ഒളിച്ചോടി;മലപ്പുറത്ത് യുവതിയും കാമുകനും അറസ്റ്റില്‍.

കൊച്ചി : മകളെ ലൈംഗികമായി പീഡിപ്പിച്ച കാമുകനൊപ്പം ഒളിച്ചോടിയ അമ്മയെയും കാമുകനെയും പോലീസ് പിടികൂടി. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ഒരു വർഷമായി തമിഴ്‌നാട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു.വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28കാരിയും കാമുകന്‍ സുഭാഷുമാണ് അറസ്റ്റിലായത്.

ഇരിമ്പിളിയം സ്വദേശി സുഭാഷാണ് കാമുകിയുടെ ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചത്. മൂത്തമകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി. തനിക്കുണ്ടായ അനുഭവം അമ്മയോട് മകൾ പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ ഞാന്‍ സുഭാഷിനോടൊപ്പം പോകുമെന്നു പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ കാമുകനൊപ്പം യുവതി നാട് വിടുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടി വിവരം അച്ഛനോട് പറഞ്ഞു. പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് യുവതിയും കാമുകനും ഒളിച്ചോടിയത്. ഒരു വര്‍ഷത്തോളമായി ഇവര്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഒമ്പതും മൂന്നും വയസുള്ള പെണ്‍മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Top