സ്ഥലം വാങ്ങിയതിൽ 100 ലക്ഷത്തിന്റെ തട്ടിപ്പ്; വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ നേതാവിനെ റിമാൻഡ് ചെയ്തു

ക്രൈം ഡെസ്‌ക്

കോട്ടയം: എ്‌സ്എൻഡിപിയ്ക്കു സ്ഥലം വാങ്ങിയതിന്റെ മറവിൽ ഒരു കോടിരൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. എസ്എൻഡിപിയ്ക്കായി 20 ഏക്കർ സ്ഥലം പൂഞ്ഞാറിൽ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതി നടത്തിയതിന് എസ്എൻഡിപി മീനച്ചിൽ താലൂക്ക് മുൻ യൂണിയൻ സെക്രട്ടറി സന്തോഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. എസ് എൻ ഡി പി മീനച്ചിൽ താലൂക്ക് യൂണിയൻ കുന്നോന്നിയിൽ ആയുർവ്വേദ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഭൂമി വാങ്ങിയതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് യൂണിയൻ സെക്രട്ടറി കെ എം സന്തോഷ് കുമാർ അറസ്റ്റിലായത്. പുലിയന്നൂർ സ്വദേശിയും എസ്.എൻ.ഡി.പി യൂണിയൻ മുൻ ഡയറക്ടർ ബോർഡഗം കെ പി ഗോപാലന്റെയും.തുടർന്ന് എസ്എൻഡിപി മീനച്ചിൽ താലൂക്ക് യൂണിയൻ ഓഫീസിലെ മുൻ ക്ലർക്ക് കെ പി ഗോപി, തെക്കേക്കര ശാഖ മുൻ പ്രസിഡന്റ് മണക്കാട് ഗോപി, എന്നിവരുടെയും പരാതിയെ തുടർന്നാണ് നടപടി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നേരത്തെ പോലീസ് അന്വേഷിച്ച കേസിൽ ക്രിത്യിമം നടന്നിട്ടുണ്ടെന്നുള്ളതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല എന്ന കാരണത്താൽ കേസ് തള്ളുകയായിരുന്നു.പിന്നിട് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കെ.എം സന്തോഷ് കുമാറാണ് ഒന്നാം പ്രതി.
എസ്എൻഡിപി താലൂക്ക് യൂണിയനിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണം എന്ന ലക്ഷ്യത്തോടെ ആയുർവ്വേദ മെഡിക്കൽകോളേജിനു വേണ്ടിയായിരുന്നു യൂണിയന്റെ ആഭിമുഖ്യത്തിൽ വ്യാപകമായി പിരിവ് നടന്നത്. കോടികളാണ് ഈ ഇനത്തിൽ പിരിച്ചെടുത്തത്.അങ്ങനെ ഈ തുക ഉപയോഗിച്ച് പൂഞ്ഞാർ കുന്നോന്നിയിലെ ആലുംതറയിൽ 20 ഏക്കർ ഭൂമി വാങ്ങാൻ റിയൽ എസ്റ്റേറ്റ് വ്യവസായിയുമായി കരാർ ഉണ്ടാക്കി. തൃപ്പൂണിത്തുറ സ്വദേശി ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പൂഞ്ഞാറിലുള്ള ഈ ഭൂമി.
എന്നാൽ ഭാസ്‌കരനുമായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പ്ലാത്തോട്ടത്തിൽ ടോമിയെന്നയാൾ വസ്തു കൈമാറ്റ കരാർ ഉണ്ടാക്കി. എസ് എൻ ഡി പി യൂണിയന് വേണ്ടി ഈ ഭൂമി കൈമാറ്റം ചെയ്യാൻ ഉടമയായ ഭാസ്‌കരനെ മാറ്റി നിർത്തി ടോമിയുമായിട്ടാണ് സന്തോഷ് കുമാർ കരാറിലേർപ്പെട്ടത്.ടോമി കേസിൽ രണ്ടാം പ്രതിയാണ്.
പണം തികയില്ലെന്ന് പറഞ്ഞ് ആദ്യം 8 ഏക്കർ ഭൂമി എഴുതിവാങ്ങി. എന്നാൽ ഈ വസ്തു പ്രമാണം എഴുതിയത് ശ്രീനാരായണ പരമഹംസ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിലായിരുന്നു. ഇവിടെ ട്രസ്റ്റിന്റെ പേരിൽ കോളേജും തുടങ്ങി. ട്രസ്റ്റിന്റെ ബൈലോ പ്രകാരം 1 ലക്ഷം, 5 ലക്ഷം,10 ലക്ഷം, 20 ലക്ഷം എന്നിങ്ങനെ ഷെയർ എടുക്കുന്നവർക്കെ ട്രസ്റ്റിൽ അംഗത്വം ഉണ്ടായിരുന്നുള്ളൂ.
അതായത് യൂണിയന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വസ്തുവിൽ യൂണിയന് യാതൊരധികാരവും ഇല്ലായിരുന്നു എന്ന് ചുരുക്കം. കൂടാതെ കരാർ പ്രകാരം ബാക്കി കിടക്കുന്ന 12 ഏക്കറിൽ അഞ്ച് ഏക്കർ ഭൂമി കൂടി ട്രസ്റ്റിന്റെ പേരിൽ എഴുതിക്കൊടുത്തു. എസ് എൻ ഡി പി യൂണിയനുമായി കരാറിൽ ഏർപ്പെട്ട ഭൂമിയാണ് യൂണിയനുമായി ബന്ധമില്ലാത്ത ട്രസ്റ്റിനു കൈമാറിയത്.വസ്തു ഇടപാടുകൾ സംബന്ധിച്ച സാമ്പത്തിക കൈമാറ്റങ്ങൾ അക്കൗണ്ട് ബൈ ചെക്ക് വഴി നടത്തേണ്ടതിന് പകരം കാഷ് ചെക്കുകൾ ആയിട്ടായിരുന്നു കൈമാറ്റം നടത്തിയത്. ഇതിനായി പ്ലാത്തോട്ടത്തിൽ ടോമിയുടെ പേരിൽ എഴുതി നൽകിയ 38 ഓളം ചെക്കുകളിൽ പലതും മാറിയത് എസ് എൻ ഡി പി യൂണിയനിലെ ഒരു മുൻ ഭാരവാഹിയുടെയും ഒരു ക്ലർക്കിന്റെയും പേരിലായിരുന്നു.
മൂന്നു കോടി രൂപ നൽകിയതായാണു കണക്കിൽ കാട്ടിയതെങ്കിലും 1.30 കോടി രൂപ മാത്രമാണ് ഭൂമിയുടെ ഉടമയ്ക്കു ലഭിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി 1.63 കോടി രൂപയാണ് ഇത്തരം ചെക്കുകൾ വഴി ബിനാമികൾ മുഖേന സന്തോഷ് കുമാർ അടിച്ചുമാറ്റിയതായി കണ്ടെത്തിയത്.ഇത് സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പാലാ ഡി വൈ എസ് പി അന്ന് പി സി ജോർജ്ജിന്റെ അടുത്ത ബന്ധുവായ ടോമിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മൂന്ന്! കോടി രൂപയും താൻ തന്നെയാണ് കൈപ്പറ്റിയതെന്നാണ് ടോമി അന്ന് പോലീസിനോട് പറഞ്ഞത്. എന്നാൽ ആ പണം എന്ത് ചെയ്തു എന്ന് പോലീസ് ചോദിച്ചപ്പോൾ അത് പോലീസ് അറിയേണ്ട കാര്യമല്ലെന്നായിരുന്നു ടോമിയുടെ മറുപടി.അന്നത്തെ ആഭ്യന്തര വകുപ്പിൽ നിന്നുള്ള ഉന്നത നിർദ്ദേശത്തെ തുടർന്ന് പിന്നീട് അന്വേഷണം മുന്നോട്ട് പോയതുമില്ല. തുടർന്ന്! സർക്കാർ മാറിയ ശേഷം പരാതിക്കാർ വീണ്ടും പോലീസിനെ സമീപിക്കുകയും അന്വേഷണം ശക്തമാക്കുകയുമായിരുന്നു.അന്നത്തെ യൂണിയൻ പ്രസിഡന്റ്, യൂണിയൻ ഓഫീസിലെ ജീവനക്കാരൻ എന്നിവരാണ് ബിനാമിപ്പണം കൈപ്പറ്റിയത്. തങ്ങളുടെ പേരിൽ വന്ന പണം തങ്ങൾ സന്തോഷ് കുമാറിനു കൈമാറിയെന്ന ഇവരുടെ മൊഴിയാണ് അറസ്റ്റിൽ കലാശിച്ചത്.സാമ്പത്തിക തിരിമറി നടന്നുവെന്ന് ബോധ്യപ്പെട്ടതിനാൽ മീനച്ചിൽ താലൂക്ക് യൂണിയൻ ഭാരവാഹികളെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റററുടെ ഭരണത്തിലാണ് ഇപ്പോൾ താലൂക്ക് യൂണിയൻ ഭരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top