
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കര്‍ഷക സമരം കൂടുതല്‍ ഗുരുതരമാകുന്നു. പ്രക്ഷോഭം ശക്തിപ്പെടുന്നതിനെത്തുടര്‍ന്ന് അടിച്ചമര്‍ത്താന്‍ കേന്ദ്രം കലാപ വിരുദ്ധ പോലീസിനെ അയച്ചു. 1100 പേരടങ്ങുന്ന കലാപവിരുദ്ധ പൊലീസുകാരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്. പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്കുനേരെ മധ്യപ്രദേശ് പൊലീസ് വെടിയുതിര്‍ക്കുകയും അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തതാണ് പ്രക്ഷോഭം ശക്തിപ്പെടാന്‍ ഇടയാക്കിയത്.
റാപിഡ് ആക്ഷന്‍ ഫോഴ്‌സിലെ 600ഓളം പേര്‍ ഇതിനകം മന്ദൗസറില്‍ എത്തിയതായി ആഭ്യന്തരമന്ത്രാലയംഅറിയിച്ചു. മധ്യപ്രദേശ് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇവിടേക്ക് കൂടുതല്‍ സേനയെ അയച്ചിരിക്കുന്നത്.
വിളകളുടെ സംഭരണ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 1മുതലാണ് മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.
കര്‍ഷകരുടെ മകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ശിവരാജ് ചൗഹാന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മധ്യപ്രദേശില്‍ കര്‍ഷകര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ബി.ജെ.പിയുടെ റാലികളിലെല്ലാം അദ്ദേഹം പറയാറുള്ളത് കര്‍ഷകരുടെ വേദന തന്റെ വേദനകൂടിയാണെന്നാണ്. എന്നാല്‍ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്ന സമീപനമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രക്ഷോഭം അവസാനിച്ചു എന്നു പ്രഖ്യാപിച്ചുകൊണ്ട് തിരിച്ചുപോയെങ്കിലും കര്‍ഷകര്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
തുടക്കത്തില്‍ പ്രതിഷേധത്തെ പാടേ അവഗണിച്ച ബി.ജെ.പി സര്‍ക്കാര്‍ പച്ചക്കറികളുടെ വില ഉയരാനും പാലിന് ക്ഷാമം നേരിടാനും തുടങ്ങിയതോടെയാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ അവഗണന ശക്തമായതോടെയാണ് കര്‍ഷക പ്രതിഷേധം അക്രമാസക്തമായത്.