അഹമ്മദാബാദ്: ഗുജറാത്തില്‍ 13 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. അപ്രതീക്ഷിത നീക്കമാണിത്. സിന്ധ്യ രാജിവെച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് കോണ്‍ഗ്രസില്‍ പ്രാധാന്യം നഷ്ടപ്പെടുന്നു എന്ന തോന്നല്‍ ശക്തമായിരുന്നു. അതേസമയം ബിജെപി ആദ്യ ഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ നേതാക്കളുടെ കുത്തൊഴുക്കില്‍ കാര്യം ഗൗരവമുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. മിഷന്‍ രാജ്യസഭാ നീക്കം ഒന്നു കൂടി ബിജെപി ശക്തിപ്പെടുത്തിയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഗുജറാത്തില്‍ കഴിഞ്ഞ തവണ അഹമ്മദ് പട്ടേല്‍ വിജയിച്ചത് പോലുള്ള നീക്കം ഇതോടെ ഒഴിവാക്കാനും ബിജെപിക്ക് സാധിച്ചിരിക്കുകയാണ്.കോൺഗ്രസ് നിലം തൊടാതെ തകർച്ചയിൽ .സോണിയ കോൺഗ്രസിന്റെ കെടുകാര്യസ്ഥത കോൺഗ്രസിനെ പടുകുഴിയിൽ എത്തിച്ചിരിക്കയാണ് .മധ്യപ്രദേശിൽ നിന്നുള്ള ഉശിരൻ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് രാജ്യത്തുടനീളം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാവുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
55 സീറ്റുകളിലേക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ചില സീറ്റുകള്‍ ബിജെപി നഷ്ടപ്പെടും. എന്നാല്‍ 2022ന് വലിയ നഷ്ടം ബിജെപിക്ക് നേരിടേണ്ടിയും വരും. ഇത് മറികടക്കാനുള്ള നീക്കമാണ് മധ്യപ്രദേശില്‍ നിന്ന് ആരംഭിച്ചത്. എന്നാല്‍ അത് വിവിധ സംസ്ഥാനങ്ങളിലേക്ക് കടന്നതോടെ ബിജെപി കൂടുതല്‍ നേട്ടം ഉറപ്പിക്കുകയാണ്. ഗുജറാത്തിലെ മൂന്ന് സീറ്റും ഇത്തവണ ബിജെപി നേടും. ഈ 13 എംഎല്‍എമാര്‍ക്കൊപ്പമുള്ള നിരവധി പ്രാദേശിക നേതാക്കളും ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
തുടര്‍ച്ചയായി കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ ഗുജറാത്തില്‍ മറുകണ്ടം ചാടാറുണ്ട്. എന്നാല്‍ സിന്ധ്യ ഇഫ്ക്ട് പലയിടത്തേക്കും വ്യാപിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ 13 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ഇവര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ഇവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാനുള്ള ഒരുക്കമാണ് നടക്കുന്നത്. മന്ത്രിസ്ഥാനവും നല്‍കിയേക്കും.
2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനം ഇത്തവണയും ഉണ്ടാവുമെന്നാണ് സൂചന. അന്ന് അഹമ്മദ് പട്ടേലിന്റെ സീറ്റില്‍ നടന്നത് പോലൊരു പോരാട്ടം ഗുജറാത്തില്‍ ഇത്തവണയുമുണ്ടാവും. മൂന്ന് സീറ്റും നേടുമെന്ന് ബിജെപി പ്രഖ്യാപിച്ചു. ഇവര്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേര്‍ന്നേക്കില്ല. പക്ഷേ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കും. ഇതോടെ കോണ്‍ഗ്രസ് നേതൃത്വുമായി ഇടയും. അതോടെ ബിജെപി പ്രവേശനം എളുപ്പമാവും.
കോണ്‍ഗ്രസിനൊപ്പം നിന്നിട്ടും കാര്യമായിട്ടുള്ള പ്രയോജനം ലഭിക്കുന്നില്ലെന്നാണ് ഹര്‍ദിക് പട്ടേലിന്റെ പരാതി. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനവും കോണ്‍ഗ്രസ് മരവിപ്പിച്ചിരിക്കുകയാണ്. പട്ടേലുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും. രാജ്യസഭയിലേക്ക് സീറ്റും നല്‍കിയേക്കും. ഹോളി ആഘോഷങ്ങള്‍ കഴിഞ്ഞാലുടന്‍ ഗുജറാത്തില്‍ പകുതിയിലധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടേലിനെ കൊണ്ട് കാര്യമായി നേട്ടമുണ്ടായില്ലെന്ന വാദമാണ് കോണ്‍ഗ്രസിനുള്ളത്.
ഗുജറാത്തിലെ പാട്ടീദാര്‍ ഒബിസി വിഭാഗങ്ങളും കോണ്‍ഗ്രസിനൊപ്പം തുടരേണ്ടതില്ലെന്ന നിലപാടിലാണ്. ഇവര്‍ രാജ്യസഭാ സീറ്റിന് വേണ്ടി നടത്തിയ പോരാട്ടങ്ങളും വെറുതെയായി. ഇതോടെയാണ് ഇവരും ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. അതേസമയം കോണ്‍ഗ്രസ് ഗുജറാത്ത് അധ്യക്ഷന്‍ പരേഷ് ധനാനി ഇക്കാര്യങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ ഗുജറാത്തില്‍ നിന്ന് ഒരു സീറ്റ് പോലും നേടാതെ കോണ്‍ഗ്രസ് നാണംകെടേണ്ടി വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഗുജറാത്തില്‍ എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങിയിരിക്കുകയാണ്. ഗുജറാത്തില്‍ മാത്രമല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും അദ്ദേഹം ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. മിഷന്‍ രാജ്യസഭ പൂര്‍ത്തിയാക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടുന്നത് അധികവും യുവ നേതാക്കളാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തില്ലാത്തതും സീനിയര്‍ നേതാക്കള്‍ പാര്‍ട്ടിയിലെ പദവികളൊന്നും വിട്ടുനല്‍കാത്തതും ഇവരെ ചൊടിപ്പിച്ചിരിക്കുകയാണ്.
രാജസ്ഥാനും മഹാരാഷ്ട്രയുമാണ് ഇനി ഭയപ്പെടേണ്ട സംസ്ഥാനങ്ങള്‍. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റുമായി ബിജെപി കേന്ദ്രങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. അദ്ദേഹം പാര്‍ട്ടി വിട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ നല്‍കാനാണ് ബിജെപിയുടെ തീരുമാനം. മഹാരാഷ്ട്രയില്‍ സഞ്ജയ് നിരുപം, ചവാന്‍ ഗ്രൂപ്പ്, മിലിന്ദ് ദേവ്‌റ എന്നിവര്‍ മൂന്ന് തട്ടിലാണ്. ഇവര്‍ ഏത് നിമിഷവും എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയിലേക്ക് പോവും. കോണ്‍ഗ്രസിലെ പലരും പൗരത്വ നിയമത്തെ അനുകൂലിച്ചത് അടക്കം ഇത്തരം കൂടുമാറ്റത്തെ മുന്‍കൂട്ടി കണ്ടാണ്.