തെക്കൻ സൗദിയിൽ നിന്നും 130 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തി

സൗദി :ഹൂതി ഷെല്ലാക്രമണം രൂക്ഷമായതോടെ രണ്ടു മലയാളികള്‍ കൊല്ലപ്പെട്ട തെക്കന്‍ സൗദിയിലെ ജീസാനടുത്ത സാംതയില്‍ നിന്നു ഇന്ത്യയില്‍ നിന്നുള്ള ആശുപത്രി ജീവനക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. സാംത ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 120 വനിത ജീവനക്കാരുടെ താമസമാണ് അബൂഅരീശിലേക്ക് മാറ്റിയതെന്ന് ആശുപത്രിയിലെ ഡോ. ചന്ദ്രശേഖരന്‍ അറിയിച്ചു.കിങ് ഫഹദ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർഥനയെത്തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇടപെടുകയായിരുന്നു.യെമനിൽ വിമതവിഭാഗമായ ‌ഹൂതികൾക്കെതിരായ പോരാട്ടം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമാക്കിയതിനെത്തുടർന്നു ഹൂതികളും തിരിച്ചടിക്കുകയാണ്.

അതിനിടെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് മലയാളികള്‍ ജീസാനില്‍ നിന്ന് മാറിത്താമസിക്കുകയാണ്. സമീപപ്രദേശങ്ങളായ അബൂഅരീശ്, സിബ്യ എന്നിവിടങ്ങളിലേക്കാണ് നീങ്ങുന്നത്. മിക്കവരും തൊഴിലുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ്. തിരിച്ചത്തെിയാല്‍ ആക്രമണമുണ്ടാകുമെന്നതിനാല്‍ നാടുവിടാനുള്ള തയാറെടുപ്പിലാണ് മലയാളികളെന്ന് ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫാറൂഖിന്‍െറ ബന്ധു ദാനിഷ് പറഞ്ഞു. പട്ടണമധ്യത്തിലെ ബില്‍ഡിങ്ങില്‍ ഷെല്‍ പതിച്ചാണ് മലയാളിയായ വിഷ്ണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇതോടെയാണ് ആളുകള്‍ ഒന്നിച്ച് സ്ഥലം വിടാനാരംഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാംതയില്‍ കൊല്ലപ്പെട്ട മലയാളികളില്‍ ഫാറൂഖിന്‍െറ മൃതദേഹം അവിടെ തന്നെ സംസ്കരിക്കുന്നതിനുള്ള കടലാസ് ജോലികള്‍ പുരോഗമിക്കുകയാണ്. വിഷ്ണുവിന്‍െറ മൃതദേഹം നാട്ടിലത്തെിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും ജീസാനില്‍ നിന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.

Top