ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹം എടുക്കാന്‍ പോലീസുകാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം; ഒടുവില്‍ 16 ട്രെയിനുകള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി

ലഖ്‌നൗ: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹം പോലിസും റയില്‍വേ പോലീസും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്

ആറുമണിക്കൂര്‍ വൈകി. ഇതിനിടയില്‍ മൃതദേഹത്തില്‍ ട്രയിന്‍ കയറിയിറങ്ങിയത് 16 തവണ ! രാജ്യത്തെ നിയമ സംവിധാനങ്ങള്‍ എത്രത്തോളം ജനവിരുദ്ധമാണെന്നതാണ് ഈ സംഭവവും തെളിയിക്കുന്നത്. ലോക മാധ്യമങ്ങള്‍ക്ക് ഇന്ത്യയെ അവഹേളിക്കാനുള്ള വാര്‍ത്തകളാണ് ഓരോ നിമിഷവും രാജ്യത്തുണ്ടാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍ പ്രദേശിലാണ് രാജ്യത്തിനുപമനമായ സംഭവം നടന്നത്. ലോക്കല്‍ പോലീസും റയില്‍വേ പോലീസും മൃതദേഹം ആര് എടുത്തുമാറ്റും എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം നീണ്ടത്. ഇതോടെ നിരവധി ട്രെയിനുകള്‍ കയറിയിറങ്ങി മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം വൃകൃതമായി.

ഹൌറയില്‍നിന്ന് അമൃത്സറിലേക്ക് പോവുന്ന അകാല്‍ തഖ്ത് എക്‌സ്പ്രസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് അജ്ഞാതനായ യുവാവ് മരിച്ചത് അതിരാവിലെ 6.18നാണ്. ക്വില പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ശംഷാന്‍ ഭൂമി ക്രോസിംഗിലാണ് സംഭവം. മൃതദേഹം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ക്വില പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ട്രെയിന്‍ ഡ്രൈവര്‍ ഇക്കാര്യം ബറേലി റെയില്‍വേ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തു. സ്റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ റെയില്‍വേ പൊലീസില്‍ അറിയിച്ചു. റെയില്‍വേ പൊലീസ് ക്വില പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഉടന്‍തന്നെ മൃതദേഹം എടുത്തു മാറ്റി പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കണമെന്നാണ് റെയില്‍വേ പൊലീസ് ആവശ്യപ്പെട്ടത്.

ഇത് പൊലീസുകാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. മൃതദേഹം എടുത്തു മാറ്റാന്‍ ഇരുവിഭാഗവും തയ്യാറായില്ല. തര്‍ക്കം ആറു മണിക്കൂറോളം നീണ്ടു. ഇതിനിടെ 16 ട്രെയിനുകള്‍ പാളത്തിലുള്ള യുവാവിന്റെ മൃതദേഹത്തിലൂടെ കടന്നുപോയി.ഒടുവില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇടപെട്ട് മൃതദേഹം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അപ്പോഴക്കും മൃതദേഹം തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. അവകാശികള്‍ ആരും എത്താത്തതിനാല്‍ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സംസ്‌കരിക്കാനാണ് നീക്കം.

Top