മലപ്പുറം: യുവാക്കളെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം ആവശ്യപ്പെട്ട സംഭവത്തില്‍ അഞ്ചംഗസംഘം പിടിയിൽ.
കഴിഞ്ഞ ദിവസമാണ് സംഭവം. മോചനത്തിനായി 65 ലക്ഷം രൂപയാണ് പ്രതികൾ യുവാക്കളോട് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പുളിക്കല്‍ ചെറുകാവ് ചെറുകൂഴിയില്‍ മുഹമ്മദ് അനീസ് (34), പുളിക്കല്‍ പറവൂര്‍ മേലാടത്ത് പുരയില്‍ അബ്ദുറഹൂഫ് (34), പുളിക്കല്‍ ചെറുകാവ് ഏലാടത്ത് ജാഫര്‍, കിഴിശ്ശേരി കുഴിമണ്ണ ലക്ഷംവീട് കുന്നത്തുതൊടിയില്‍ ശിഹാബുദ്ധീന്‍, പുളിക്കല്‍ അന്തിയൂര്‍കുന്ന് കണിയത്ത് ചോലയില്‍ മുജീബ് റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്.
ആദ്യം കരിപ്പൂർ സ്വദേശിയായ യുവാവിനെയാണ് അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്നാണ് കൊടിഞ്ഞി സ്വദേശിയായ യുവാവിനെ പുത്തൂർ ബൈപ്പാസിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയത്.
ആദ്യം കാറിൽ കയറ്റിയ യുവാവ് രക്ഷപ്പെട്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ നമ്പർ നോക്കി അന്വേഷണത്തിലാണ് പ്രതികൾ കല്ലടിക്കോട് നിന്നും പിടിയിലായത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനവും പിടികൂടി.