കളമശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 10 പേർക്ക് പരിക്ക്

കൊച്ചി: കളമശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 10 പേർക്ക് പരിക്ക്.

ദേശീയപാതയിൽ കളമശേരി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം. ലോറിയുടെ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് അപകടത്തിൽ ഗുരുതര  പരിക്കേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോയമ്പത്തൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

ടയർ പഞ്ചറായതിനെത്തുടർന്ന് നിർത്തിയിട്ട് ടയർ മാറ്റുമ്പോൾ ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതര പരുക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ മറ്റ് ഏഴുപേരെ കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Top