മലപ്പുറം: പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഭാര്യ ഗർഭിണിയായി. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ പതിനേഴ് വയസിലായിരുന്നു പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്നത്. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനാണ് അറസ്റ്റിലായത്.
വിവാഹം കഴിച്ചത് പ്രായപൂർത്തിയായതിന് ശേഷമാണെങ്കിലും പ്രായപൂർത്തിയാകും മുമ്പേ പെൺകുട്ടി ഗർഭിണിയായി. തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം.
പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. 2022 ഒക്ടോബറിലാണ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത്. 23 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരായി.
എന്നാൽ, ഈ സമയം പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് പെരിന്തൽമണ്ണ ശിശു വികസന പദ്ധതി ഓഫീസർ കെ. റംലത്ത് പോലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്.