തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികളിൽ ഒരാൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു

മലപ്പുറം: തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികളിൽ ഒരാൾ പോലീസ് പിടിയിൽ.

കാഞ്ഞിരത്തടം സ്വദേശി കണ്ടമംഗലത്ത് മോഹൻകുമാറിനെയാണ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 ന് രാത്രിയിലാണ്  ക്ഷേത്രത്തിൽ മോഷണം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന പ്രതികൾ അലമാരിയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചു.

ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് പ്രത്യേക അന്വേഷണ സംഘം  രൂപീകരിച്ചിരുന്നു.  അടുത്തിടെ ജയിൽ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനകം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്.

വെള്ളിയാഴ്ച വൈകുന്നേരം പ്രത്യേക അന്വേഷണ സംഘം ഷബീബിനെ പിടികൂടി എടവണ്ണ പോലീസിൽ ഏൽപ്പിച്ചിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ ഷബീബ് പോലിസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി പോലീസ് അന്വഷണം ഊർജിതമാക്കി

Top