പട്ടാപ്പകൽ ഓട്ടോയില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി കവർച്ച; നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

മലപ്പുറം:  ഓട്ടോയില്‍ കറങ്ങി നടന്ന് ആളുകള്‍ ഇല്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്നയാള്‍ വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി. പാങ്ങ് ചേണ്ടികൊട്ടാരംപറമ്പില്‍ വാക്കാട് ഹനീഫ  (പൊറോട്ട ഹനീഫ -50) പിടിയിലായത്.

ഇയാള്‍ ജില്ലയിലും പുറത്തും നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷിക്കപ്പെട്ട ആളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിഥി തൊഴിലാളികളുടെ റൂമില്‍ നിന്നും ഇയാൾ  മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും കണ്ടടുത്തു.

തീരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്‍റെ നിര്‍ദേശപ്രകാരം വളാഞ്ചേരി എസ് എച്ച് ഒ ജലീല്‍ കറുത്തേടത്തിന്‍റെ നേതൃത്വത്തില്‍ വളാഞ്ചേരി പോലീസും തിരൂര്‍ ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Top