2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന്  റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. വീണ്ടും നോട്ട് അസാധുവാക്കുമോ എന്നതിനും റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്.

2000 രൂപയുടെ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നോട്ട് അസാധുവാക്കിയെന്നല്ലെന്നാണ്. മാര്‍ച്ച് 2018-ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 18.03 ലക്ഷം കോടി രൂപയാണ് വിനിമയത്തില്‍ ഉള്ളത്. ഇതില്‍ 2000 നോട്ടില്‍ വിനിമയം നടത്തുന്നത് 6.73 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തം വിനിമയം ചെയ്യുന്ന പണത്തിന്റെ 37 ശതമാനത്തോളം വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

500 നോട്ടിന്റെ വിനിമയം 7.73 ലക്ഷം കോടിയാണ്. മൊത്തം വിനിമയത്തിന്റെ 43 ശതമാനം 500 രൂപ നോട്ടുകളാണ്. നേരത്തെ 2000 രൂപയുടെ നോട്ടും അസാധുവാക്കുന്നു വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്നും നോട്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2006 നവംബറില്‍ പധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 500, 1000 നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും 2000 നോട്ട് ഇറക്കുകയും ചെയ്തത്.

Top