ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ നേട്ടമുണ്ടാക്കുമെന്ന് രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ചാണക്യയിലെ തെരഞ്ഞെടുപ്പ് വിശകല വിദഗ്ധനായ പാര്‍ഥ ദാസ്. ആകെ 543 സീറ്റുകളില്‍ 296 സീറ്റുകളും നേടി കോണ്‍ഗ്രസ് മുന്നണി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നാണ് പാര്‍ഥ ദാസിന്റെ പ്രവചനം. അദേഹം തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുന്നത് ഇങ്ങനെ-
പഞ്ചാബ് തൂത്തുവാരുമെന്നും, തമിഴ്നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ മുന്നേറ്റം നടത്താന്‍ പറ്റുമെന്നും സര്‍വ്വേ പറയുന്നു. ഝാര്‍ഖണ്ഡിലും കേരളത്തിലും കോണ്‍ഗ്രസിന് അനുകൂല ഘടകമായിരിക്കുമെന്നും പാര്‍ഥാ ദാസിന്റെ പ്രവചനം പറയുന്നു. 543 സീറ്റുകളില്‍ 296 സീറ്റുകള്‍ കോണ്‍ഗ്രസ് മുന്നണി നേടുമ്പോള്‍ എന്‍ഡിഎയ്ക്ക് 200നടുത്ത് സീറ്റുകളേ ലഭിക്കുകയുള്ളൂ.
ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. കഴിഞ്ഞ തവണ ആകെയുള്ള 80 സീറ്റുകളില്‍ 71 എണ്ണം നേടിയിരുന്നുവെങ്കില്‍ അത് 25 സീറ്റായി ചുരുങ്ങുമെന്ന് സര്‍വ്വേ പറയുന്നു.
യുപിയില്‍ കോണ്‍ഗ്രസിനും നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്നും പാര്‍ഥ പറയുന്നു. എസ്പി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം 49 സീറ്റുകള്‍ നേടും. തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് 6 സീറ്റ് മാത്രമാകും ലഭിക്കുക. എന്നാല്‍ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും.
അതെസമയം ബിഹാറിലും അടുത്തിടെ സംസ്ഥാന ഭരണം നഷ്ടപ്പെട്ട മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നിലേത്തും. ബിഹാറില്‍ ആകെയുളള 40 സീറ്റുകളില്‍ 25 എണ്ണവും ബിജെപി-ജെഡിയു, എല്‍ജെപി സഖ്യം സ്വന്തമാക്കും . കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കുക 40ല്‍ 15 സീറ്റുകള്‍ മാത്രമായിരിക്കുമെന്ന് പാര്‍ത്ഥാ ദാസ് പ്രവചിക്കുന്നു.
രാജസ്ഥാനിലും ബിജെപിയാണ് മുന്നിലെത്തുക. 25 സീറ്റുകളില്‍ 14 എണ്ണത്തില്‍ ബിജെപിയും 11 എണ്ണത്തില്‍ കോണ്‍ഗ്രസും വിജയം കാണും. മധ്യപ്രദേശില്‍ 29 സീറ്റുകളില്‍ 18 ബിജെപിക്കും 11 കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് പ്രവചനം.
ഗോവയില്‍ തുല്യരായിരിക്കുമെന്ന് സര്‍വ്വേ പറയുന്നു. ഗോവയിലെ രണ്ട് സീറ്റുകളില്‍ ഓരോന്ന് വീതം കോണ്‍ഗ്രസും ബിജെപിയും പങ്കിട്ടെടുക്കും. ഹിമാചല്‍ പ്രദേശിലെ 4 സീറ്റുകളില്‍ 3 ബിജെപിക്കും 1 കോണ്‍ഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിലെ 5 സീറ്റുകളില്‍ 4 എണ്ണത്തില്‍ ബിജെപി വിജയിക്കുമ്പോള്‍ ഒരു സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിക്കുകയുളളൂ.
തമിഴ്നാട്ടില്‍ നിരാശയായിരിക്കും ബിജെപിക്ക് ഫലമെന്നും സര്‍വ്വേ പറയുന്നു. തമിഴ്നാട്ടില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ സഖ്യം തവിടുപൊടിയാകുമെന്ന് സര്‍വ്വേ പറയുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം ആകെയുളള 40 സീറ്റുകളില്‍ 36 എണ്ണവും പിടിച്ചെടുക്കും.
ബംഗാളില്‍ കോണ്‍ഗ്രസിന് ശോഭിക്കാന്‍ കഴിയില്ല. പശ്ചിമബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരും. മമത ബാനര്‍ജിയുടെ പാര്‍ട്ടി ആകെയുളള 42 സീറ്റുകളില്‍ 36 എണ്ണവും സ്വന്തമാക്കും. ബിജെപിക്ക് 4 സീറ്റുകളും കോണ്‍ഗ്രസിന് 2 സീറ്റുകളും മാത്രമേ പശ്ചിമ ബംഗാളില്‍ ലഭിക്കുകയുളളൂ.
ഝാര്‍ഖണ്ഡില്‍ ആകെയുളള 14 സീറ്റുകളില്‍ 9 എണ്ണവും നേടി കോണ്‍ഗ്രസ് മുന്നിലെത്തും. ബിജെപിക്ക് ലഭിക്കുക 5 സീറ്റുകളാണ്. പഞ്ചാബില്‍ ഒറ്റ സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ല. പതിമൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വിജയം കാണും.
കശ്മീര്‍ കോണ്‍ഗ്രസിനൊപ്പവും ഹരിയാന ബിജെപിക്കൊപ്പവും നില്‍ക്കും.ഹരിയാനയില്‍ പത്ത് സീറ്റുകളില്‍ 7 എണ്ണത്തില്‍ ബിജെപി വിജയിക്കുമ്പോള്‍ മൂന്നില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയം കാണുക. എന്നാല്‍ ജമ്മു കശ്മീര്‍ കോണ്‍ഗ്രസിനൊപ്പമാണ്. 6 സീറ്റുകളില്‍ 4 എണ്ണം കോണ്‍ഗ്രസും 2 എണ്ണം ബിജെപിയും നേടും.
ഹിമാചല്‍ പ്രദേശിലെ 4 സീറ്റുകളില്‍ 3 ബിജെപിക്കും 1 കോണ്‍ഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിലെ 5 സീറ്റുകളില്‍ 4 എണ്ണത്തില്‍ ബിജെപി വിജയിക്കുമ്പോള്‍ ഒരു സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിക്കുകയുളളൂ.
തെലങ്കാനയില്‍ ടിആര്‍എസ് 17ല്‍ 16 സീറ്റുകളും തൂത്ത് വാരും. ബാക്കി ഒരു സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. ആന്ധ്രപ്രദേശില്‍ ബിജെപി സഖ്യത്തിന് ഒന്നും ലഭിക്കില്ല. കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന് 6 സീറ്റുകള്‍ ലഭിക്കുമ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആകെയുളള 25ല്‍ 19 സീറ്റുകളും തൂത്തുവാരും.