ബിജെപി സര്‍ക്കാരിന് കളമൊരുങ്ങി..!! വിമത എംഎല്‍എമാരുടെ രാഷ്ട്രീയഭാവി തുലാസില്‍

ബംഗലുരു: വിമതരായ 13 എംഎല്‍എ മാരുടെ കാര്യത്തില്‍ കര്‍ണാടക ഇന്ന് തീരുമാനം എടുക്കും. മന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനവും വിമത എംഎല്‍എമാര്‍ തള്ളി. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍മാരുമാണ് രാജി നല്‍കിയിരിക്കുന്നത്. രാജിയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനം എടുക്കും. തീരുമാനം എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമാണ്.

ഏറ്റവും ഒടുവില്‍ കെ.സി വേണുഗോപാലിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ അച്ചടക്കനടപടി നേരിട്ട റോഷന്‍ ബെയ്ഗും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മാസം മുമ്പ് മന്ത്രിമാരായ രണ്ട് സ്വതന്ത്രര്‍ കൂടി ബിജെപി പക്ഷത്തേക്ക് ചാഞ്ഞതോടെ പ്രതിപക്ഷത്ത് 107 പേരുടെ പിന്തുണയായി. ബിജെപിക്ക് തനിച്ച് 105 എംപിമാരുണ്ട്. ഭരണപക്ഷത്തെ അംഗബലം 104 ആയി ചുരുങ്ങി. 224 അംഗസഭയില്‍ 13 വിമതരെ മാറ്റിനിര്‍ത്തിയാല്‍ 211 പേരാകും. പുതിയ സാഹചര്യത്തില്‍ 106 പേരുടെ പിന്തുണയുണ്ടെങ്കില്‍ കേവല ഭൂരിപക്ഷമാകും. ഇതോടെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യമൊരുങ്ങും.

രാവിലെ 9.30 നാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെത്തന്നെ വിമത എംഎല്‍എമാരുടെ വീടുകളില്‍ വിപ്പ് എത്തിച്ചിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.

രാവിലത്തെ യോഗത്തിന് എത്താത്ത എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും അയോഗര്യാക്കാന്‍ സ്പീക്കര്‍ കത്ത് നല്‍കും. സ്പീക്കര്‍ ഈ ശുപാര്‍ശ അംഗീകരിച്ചാല്‍ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് മന്ത്രിസ്ഥാനം അടക്കമുള്ള പദവികള്‍ വഹിക്കാന്‍ കഴിയില്ല. ഇതില്‍ സ്പീക്കറുടെ നിലപാടാകും നിര്‍ണായകമാകുക.

വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്തുകളിലും സ്പീക്കര്‍ ഇന്ന് തീരുമാനമെടുക്കും.

Top