വിവാഹം നിശ്ചയിച്ച പെൺകുട്ടി കാമുകനോടൊപ്പം ഒളിച്ചോടി; രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഞെട്ടി

പ്രവാസിയുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ സിപിഎം പ്രദേശിക നേതാക്കളുടെ സഹായത്തോടെ പ്രായ പൂർത്തിയാകാത്ത കാമുകനും സംഘവും വിളിച്ചിറക്കികൊണ്ടു പോയ സംഭവം വിവാദമാകുന്നു. ഞയറാഴ്ചയാണ് പെൺകുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകനായ കാമുകൻ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയത്. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ രജിസ്റ്റർ ഓഫീസിലെത്തിയപ്പോഴാണ് കാമുകൻ പ്രായപൂർത്തിയിട്ടില്ലെന്നു തിരിച്ചറിഞ്ഞത്. ഇതോടെ കുരിക്കിലായത് സിപിഎം പാർട്ടി പ്രവർത്തകരാണ്. ഇതുമായി സബന്ധിച്ച് ചില നേതാക്കാൾ സിപിഎം വിളപ്പിൽ എരിയ കമ്മിറ്റിയിൽ പരാതി നൽകിയിട്ടുണ്ട്. 21 കാരി കാമുകനോടൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും വീട്ടുകാർ എതിർത്തിരുന്നു. ഇതിനെ തുടർന്നാണ് കാമുകനും സുഹൃത്തും ചോർന്ന് പെൺകുട്ടിയ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടു പോയത്. വിവാഹം രജിസ്റ്റർ ചെയ്യാനായി രജിസ്റ്റാർ ഓഫീസിലെത്തിയപ്പോളാണ് കാമുകന് വിവാഹപ്രായം ആയിട്ടില്ലെന്നു തിരിച്ചറിഞ്ഞത്. ഇതോടെയാണ് സംഭവം കൂടുതൽ വിവാദമായത്. ഇതെ തുടർന്ന് പെൺകുട്ടിയെ തിരികെ വീട്ടിൽ കൊണ്ടാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വീട്ടുകാർ പെൺകുട്ടിയെ വീട്ടിൽ കയറ്റാൻ തയ്യാറായിരുന്നില്ല. സംഭവം പോലീസ് അറിഞ്ഞതോടെയാണ് പ്രശ്നം വഷളായത്. പൊലീസിലെ രഹസ്യാനേഷണ വിഭാഗം സംഭവം ഉന്നതരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഭവം പാർട്ടിയിൽ അറിഞ്ഞത്. പരാതി ലഭിച്ചെങ്കിൽ നടപടി സ്വീകരിച്ചിട്ടില്ലായിരുന്നു. പ്രാദേശികമായ വിഷയം അവിടെത്തന്നെ ഒതുക്കാനാണു നിർദേശം. എന്നാൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. പെൺകുട്ടി ഇപ്പോൾ ഉള്ളത് കമുകന്റെ വീട്ടിലാണ് . ഇരു വീട്ടുകാരേയും മലയിൻകീഴ് പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

Top