സ്വന്തം നഗ്ന ചിത്രങ്ങള്‍ കാമുകന്മാര്‍ക്ക് അയക്കുന്നു? കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

സ്വന്തം പൂര്‍ണമായതും അര്‍ദ്ധ നഗ്നമായതും ഫോട്ടോകള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ പ്രിയപ്പെട്ടവരെന്ന് കരുതുന്നവര്‍ക്ക് എന്തിനാണ് അയച്ചു കൊടുത്തതെന്ന ചോദ്യത്തിന് കൗമാരക്കാരുടെ ഉത്തരം ഞെട്ടിപ്പിക്കുന്നത്. സ്വന്തം അര്‍ദ്ധ/പൂര്‍ണ നഗ്ന ഫോട്ടോകള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ അവസാനം എപ്പോഴാണ് മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തത് എന്നാണ് മോര്‍ഗന്‍ വിദ്യാര്‍ത്ഥികളോട് പ്രധാനമായും ചോദിച്ചത്. സ്വന്തം നഗ്നചിത്രങ്ങള്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്തവരില്‍ 73ശതമാനം പേരും സ്ത്രീകളായിരുന്നു. എന്തിനാണ് സ്വന്തം നഗ്നഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തതെന്ന ചോദ്യത്തിന് 23 കാരണങ്ങളാണ് പെണ്‍കുട്ടികള്‍ വ്യക്തമാക്കിയത്.

പങ്കാളിക്ക് തങ്ങളിലുള്ള ലൈംഗിക താത്പര്യം നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരം ഫോട്ടോകള്‍ അയയ്ക്കുന്നതെന്നായിരുന്നു കൂടുതല്‍ പേരുടേയും മറുപടി. ഇങ്ങനെ ചിത്രങ്ങള്‍ എടുക്കുന്നതും അയയ്ക്കുന്നതും തങ്ങളുടെ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ചില സമയങ്ങളില്‍ മാനസികമായി അസ്വസ്ഥരായി ഇരിക്കുമ്പോഴും ഇത്തരത്തില്‍ ഫോട്ടോകള്‍ അയയ്ക്കാറുണ്ടെന്നും ഇവര്‍ തുറന്നു പറഞ്ഞു.

എന്നാല്‍ മക്കളുടെ ഈ പ്രവൃത്തികള്‍ മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മക്കള്‍ ഇങ്ങനെ ചെയ്യുന്നത് പല മാതാപിതാക്കളും വിലക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ പങ്കാളിയുമായി ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ എന്തൊക്കെ പങ്കിടാമെന്ന് മാതാപിതാക്കള്‍ മക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ പറഞ്ഞുമനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്താല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും അവരെ പറഞ്ഞ് മനസിലാക്കണമെന്നും മോര്‍ഗന്‍ തന്റെ പഠനത്തില്‍ പറയുന്നു.

അരിസോണ സര്‍വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ മോര്‍ഗന്‍ ജോണ്‍സ്റ്റാന്‍ബാഗാണ് ഞെട്ടിക്കുന്ന പഠനങ്ങള്‍ നടത്തിയത്. 2018 -2019 കാലയളവില്‍ 1918 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും സ്വന്തം നഗ്നചിത്രങ്ങള്‍ മറ്റാര്‍ക്കെങ്കിലും അയച്ചു കൊടുത്തെന്ന് തുറന്നു സമ്മതിച്ചു.

Top