ലണ്ടൻ: വിചിത്രമായ പല വസ്തുക്കളും എലിസബത്ത് രാജ്ഞിയുടെ ഉടമസ്ഥതയിൽ ഉണ്ട്.കരകൗശല വസ്തുക്കളോടും പക്ഷി-മൃഗാദികളോടും എലിസബത്ത് രാജ്ഞിക്കുള്ള പ്രിയം ലോകപ്രശസ്തമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽപ്പെട്ട വസ്തുക്കളുടെ വിചിത്ര ശേഖരമാണ് രാജ്ഞിയുടെ ഉടമസസ്ഥതയിൽ ഉണ്ടായിരുന്നത്.
തേംസ് നദിയിലെ അരയന്നങ്ങൾ മുതൽ സ്കോട്ട് ലാന്റിലെ സ്വർണഖനി വരെ നീളുന്നു ഇവ. തേംസ് നദിയിലെ എല്ലാ അരയന്നങ്ങളുടേയും അവകാശം എലിസബത്ത് രാജ്ഞിക്കുണ്ട്. അരയന്നങ്ങളെ പോലെ തന്നെ യുകെയിലെ എല്ലാ ഡോൾഫിനുകളും കടൽക്കൂരികളും നീർമുതലകളും രാഞ്ജിക്ക് അവകാശപ്പെട്ടതാണ്. ബൽമോറൽ കാസിലിൽ ഒരു കൂട്ടം വവ്വാലുകളുടെ കോളനിയുണ്ട്. നായ്ക്കളോടുള്ള രാജ്ഞിയുടെ പ്രിയം പ്രശസ്തമാണ്. ഡോർഗിസ് ആണ് അവരുടെ ഏറ്റവും പ്രീയപ്പെട്ട ബ്രീഡ്. രണ്ട് ഡോർഗിസ് നായകൾ അവർക്കുണ്ട്. 2015 ലായിരുന്നു ഇനി താൻ പുതിയ ഡോർഗികളെ വളർത്തില്ലെന്ന് എലിസബത്ത് രാജ്ഞി വ്യക്തമാക്കിയത്.
തേംസ് നദിയിലെ എല്ലാ അരയന്നങ്ങളുടേയും അവകാശം എലിസബത്ത് രാജ്ഞിക്കാണ്. യു.കെയിലെ എല്ലാ ഡോൾഫിനുകളും രാജ്ഞിക്ക് സ്വന്തമാണ്. രാജ്ഞിക്ക് സ്വന്തമായി രണ്ട് ഡോർഗിസ് നായ്ക്കളുമുണ്ട്. ഡോർഗിസ് ആണ് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ശ്വാന ബ്രീഡ്. ബൽമോർ കൊട്ടാരത്തിലെ പ്രധാന ഹോളിൽ ഒരു കൂട്ടം വവ്വാലുകളുടെ കോളനിയുമുണ്ട്.
ലണ്ടനിലെ വെസ്റ്റ് എൻഡിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന റീജന്റ് സ്ട്രീറ്റ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ റോഡുകളിലൊന്നാണ് ഇത്. ഏകദേശം 1.25 മൈൽ നീളത്തിലാണ് റോഡ്. പ്രതിവർഷം 7.5 മല്യൺ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എന്നാൽ ഇവിടുത്തെ കടകളിൽ നിന്നുള്ള ആദായം രാഞ്ജിക്ക് ലഭിക്കില്ല. ആറ് രാജകീയ കൊട്ടാരങ്ങളും രാജ്ഞിക്ക് അവകാശപ്പെട്ടതാണ്.
വിൻഡ്‌സർ കാസിൽ,സ്കോട്ട്‌ലൻഡിലെ എഡിൻബർഗിലുള്ള 12-ാം നൂറ്റാണ്ടിലെ ആശ്രമമായി മാറിയ ഹോളിറൂഡ് കൊട്ടാരം, 100 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വടക്കൻ അയർലണ്ടിലെ ഹിൽസ്ബറോ കാസിൽ,രാജകുടുംബം ക്രിസ്മസ് ആഘോഷിക്കുന്ന സാൻഡ്രിംഗ്ഹാം എസ്റ്റേറ്റ്, രാജ്ഞിയുടെ പ്രീയപ്പെട്ട വേനൽക്കാല എസ്റ്റേറ്റായ ബാൽമോറൽ കാസിൽ എന്നിവയാണത്.
എപ്പോഴും കൈയ്യിൽ ഹാന്റ് ബാഗ് കൊണ്ടുനടക്കുന്ന പതിവ് രാജ്ഞിക്കുണ്ട്. പലപ്പോഴും ഈ ബാഗുകൾ ഉപയോഗിച്ചാണ് കൂടെയുള്ളവർക്ക് രാഞ്ജി സൂചനകൾ നൽകിയിരുന്നത്. പുതിയ ബാഗുകളാണ് പൊതുവെ അവർ ഉപയോഗിച്ചിരുന്നത്. ലണ്ടൻ ഡിസൈനറായ ലോണറിന്റെ ട്രാവിയാറ്റയുടേയും ബാഗുകളാണ് രാജ്ഞിക്ക് ഇഷ്ടം. ഇത്തരത്തിലുള്ള 200 ൽ അധികം ബാഗുകൾ അവർക്കുണ്ടത്രേ. ബക്കിംഗ്ഹാം കൊട്ടാരത്തിൽ രാജ്ഞിക്ക് വേണ്ടി മാത്രം ഒരു സ്വകാര്യ എടിഎം പ്രവർത്തിക്കുന്നുണ്ട്.
വിംബിൾഡണിലെ ഏറ്റവും മികച്ച ഇരിപ്പിടം, ലണ്ടൻ ടവർ, രാജ്ഞിക്ക് അവകാശപ്പെട്ടതാണ്. 150,000 ലേറെ വരുന്ന ആർട്ട് വർക്കുകൾ, അമൂല്യമായ കലാസൃഷ്ടികൾ കൂടാതെ രാജാക്കന്മാരിൽ നിന്നും രാജ്ഞികളിൽ നിന്നുമുള്ള നിരവധി വ്യക്തിഗത പുരാവസ്തുക്കളൾ , മത്സരയോട്ടതിന് ഉപയോഗിക്കുന്ന കുതിരകൾ എന്നിവയും രാജ്ഞിക്ക് അലകാശപ്പെട്ടതാണ്.
10 മില്യൺ ഡോളർ മൂല്യമുള്ള വമ്പൻ കാറുകളടെ ശേഖരം രാജ്ഞിക്കുണ്ട്. രമ്ടാം ലോക മഹായുദ്ധ കാലത്ത് ട്രക്ക് ഡ്രൈവറായും മെക്കാനിക്കായും അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് മുതലാണ് രാജ്ഞിയുടെ വാഹന കമ്പം തുടങ്ങിയത്. ഏകദേശം 30 ലാൻഡ് റോവർ കാറുകൾ രാജ്ഞി സ്വന്തമാക്കിയിരുന്നു. മൂന്ന് റോൾസ് റോയ്‌സുകൾ, രണ്ട് ബെന്റ്‌ലികൾ, രാജകീയ പതാകയും ഓപ്പൺ എയർ ടോപ്പും ഉൾക്കൊള്ളുന്ന ഒരു കസ്റ്റം റേഞ്ച് റോവർ എന്നിവ രാജ്ഞിയുടെ കാർ ശേഖരത്തിൽ ഉണ്ട്. 1333 വജ്രങ്ങൾ ചുറ്റും പതിപ്പിച്ച കിരീടവും രാജ്ഞിക്കുണ്ട്.
ഫാബർഷെ മുട്ടകൾ, വെസ്റ്റ്മിൻസ്റ്റർ ആബെ, , ഹൈഡെ പാർക്ക്, ലോകത്തിലെ ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ കള്ളിനാന്‍ ഐൽ ഓഫ് മാൻ, ചാനൽ ദ്വീപുകളിലെ ഏറ്റവും വലിയ ഐലന്റുകളായ ജേഴ്സി, ഗുർൺസി, ഐൽ ഓഫ് മാൻ, അബർഡീൻ ആംഗസ് പശു ,സെയ്ചൽസിലെ രണ്ട് ആമകൾ, സ്വന്തം പതാക, നാല് ഗിന്നസ് വേൾഡ് റെക്കോഡ്,ബ്ലൂ നിറത്തിലുള്ള ബ്ലൂ പീറ്റർ ബാഡ്ജ്, സീ ബെഡുകൾ, കാറ്റാടി ഫാമുകൾ, യുകെയിലെ ഖനികളുടേയും ധാതുക്കളുടേയും അവകാശം,സ്കോട്ട്ലാന്റിലെ എല്ലാ സ്വർണഖനികളും, 25,000 ഏക്കർ വനം, ട്രഫാൽഗർ സ്‌ക്വയർ, വിക്ടോറിയ രാജ്ഞിയുടെ വിവാഹ വസ്ത്രം,ഹെൻറി എട്ടാമന്റെ കവചം, എലിസബത്ത് രാജ്ഞിയുടെ കമ്പിളി വസ്ത്രം, മൾബറി കളക്ഷനുകൾ എന്നിങ്ങനെയാണ് അപൂർവ്വ ശേഖരത്തിലെ മറ്റ് വസ്തുക്കൾ.