ന്യൂയോര്‍ക്ക്:സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണതേടി ലോകത്തിന്റെ ഐ.ടി തലസ്ഥാനമായ സിലിക്കണ്‍ വാലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റുമുള്‍പ്പടെയുള്ള കമ്പനികളുടെ നേതൃത്വവുമായി ചര്‍ച്ച നടത്തി. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചായി, അഡോബിയുടെ സി.ഇ.ഒ ശന്തനു നാരായണ്‍, ക്വാല്‍കോം എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ പോള്‍ ജേക്കബ് തുടങ്ങിയരുമായി സംസാരിച്ച മോദി ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗുമായും ചര്‍ച്ച നടത്തും.
ജി 4 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് അദ്ദേഹം സിലിക്കണ്‍ വാലിയിലേക്ക് പുറപ്പെട്ടത്. പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ല മോട്ടോഴ്‌സിലാണ് മോഡി ആദ്യം എത്തിയത്.ടെസ്‌ലോ സി.ഇ.ഒ എലോന്‍ മസ്‌കുമായി മോഡി കൂടിക്കാഴ്‌ച നടത്തി. ടെസ്‌ലോയുടെ പ്ലാന്റിലെ ഓരോ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് വിശദീകരിച്ചു നല്‍കി. ടെസ്‌ലോയിലെ ഇന്ത്യന്‍ ജീവനക്കാരുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ടെസ്‌ലോ പ്ലാന്റ് വിട്ടത്.
ടെസ്‌ലോയില്‍ നിന്ന് മടങ്ങിയ ശേഷമാണ് മോഡി ആപ്പിള്‍ ആസ്‌ഥാനത്ത് എത്തിയത്. സി.ഇ.ഒ ടിം കുക്കുമായി മോഡി കൂടിക്കാഴ്‌ച നടത്തി. ആപ്പിളിന് ഇന്ത്യയുമായി വേറിട്ട ബന്ധമാണുള്ളതെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ടിം കുക്ക് പറഞ്ഞു. സ്‌റ്റീവ് ജോബ്‌സ് പ്രചോദനം തേടിയാണ് ഇന്ത്യയില്‍ എത്തിയതെന്നും ടിം കുക്ക് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സിലിക്കണ്‍ വാലി സന്ദര്‍ശിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് രാജ്യമാണ് ഇന്ത്യയെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിചായി പറഞ്ഞു. രാജ്യത്തെ 500 റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ സഹകരണത്തോടെ ഉടന്‍ വൈഫൈ സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ ടെക് കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനേക്കുറിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ലെ മോദിക്ക് സംക്ഷിപ്ത വിവരണം നല്‍കി. മോദിക്ക് ഇന്ത്യയേയും ലോകത്തെത്തന്നെയും മാറ്റിമറിക്കാനാകുമെന്ന് ഞങ്ങള്‍ കരുതുന്നതായി സിസ്‌കോ സി.ഇ.ഒ ജോണ്‍ ചേമ്പേഴ്‌സ് അഭിപ്രായപ്പെട്ടു.ആവേശകരമായ സ്വീകരണമാണ് മോഡിക്ക് യു.എസില്‍ ലഭിക്കുന്നത്.