അതി ശൈത്യത്തില്‍ ബിക്കിനിയിട്ട് അമ്പതുകാരിയുടെ കൂള്‍ ഫോട്ടോഷൂട്ട്

അതിശൈത്യത്തിലും അമ്പതുവയസുകാരിയുടെ ഫോട്ടോഷൂട്ട്. മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലും കൂളായാണ് ചൈനക്കാരി യെലിന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫോട്ടോ കാണുന്ന ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല യെലിന്റെ പ്രായം അമ്പതാണെന്ന്. ഇരുപത്തിമൂന്നുകാരനായ മകനുള്ള ഈ സുന്ദരി ഇതിനു മുമ്പും പ്രതികൂലമായ കാലാവസ്ഥയില്‍ ചിത്രങ്ങളെടുത്ത് ശ്രദ്ധ നേടിയിട്ടുള്ളയാളാണ്. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിനെ ഏറെ സ്‌നേഹിക്കുന്ന യെലിന് ലോകത്തെ മനോഹരവും അതുപോലെ എത്തിപ്പെടാന്‍ ക്ലേശകരവുമായ സ്ഥലങ്ങളില്‍ നിന്ന് ഇത്തരം ചിത്രങ്ങളെടുക്കുന്നത് തന്റെ ഹോബിയാണെന്നാണ് യെലിന്‍ വിശദമാക്കുന്നത്. ചൈനീസ് സമൂഹമാധ്യമമായ വേബോയില്‍ കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്ത ചിത്രത്തോടെയാണ് അമ്പതുകാരിയായ യെലിന്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ചെറുപ്പക്കാര്‍ പോലും ചെയ്യാന്‍ മടിക്കുന്ന സാഹസം ചെയ്ത യെലിന് ഇന്റര്‍നെറ്റില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

Top