ദുബായിൽ മലയാളികളെ ഭാഗ്യദേവത തുണയ്ക്കുന്നത് തുടരുന്നു; മലയാളി വീട്ടമ്മയ്ക്ക് 6.4 കോടി രൂപ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടി മലയാളി വീട്ടമ്മ. ശാന്തി അച്യുതന്‍കുട്ടി എന്ന വീട്ടമ്മയെയാണ് 6.4 കോടി രൂപയുടെ (3.67 ലക്ഷം ദിര്‍ഹം) സമ്മാനം തേടിയെത്തിയത്. 242 സീരീസിലെ 4664 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലിയനൈർ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെയാണ് മലയാളിക്ക് അപൂർവ ഭാഗ്യം ലഭിച്ചത്.

നേരത്തെ ഷാർജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാൻസിസ് സേവ്യർ അരിപ്പാട്ടുപറമ്പിൽ ക്ലീറ്റസിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയർ നറുക്കെടുപ്പിൽ 6.7 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂർ സ്വദേശി ശ്രീരാജ് കൃഷ്ണന് 12,71,70,000 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഒൻപതു വർഷമായി യുഎഇയിൽ ഷിപ്പിങ് കോർഡിനേറ്ററായി ജോലിചെയ്യുകയാണ് ശ്രീരാജ്. 46കാരനായ ഫ്രാൻസിസ് സേവ്യറിന് ഒപ്പം നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരനെയും ഭാഗ്യം തേടിയെത്തി. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന രാഹുൽ ഹസ്രയെ സ്‌റ്റൈലിഷ് കാറാണ് തേടിയെത്തിയത്.

Top