പാലില്‍ ചേര്‍ക്കുന്നത് സോഡാപൊടിയും വൈറ്റ് സിമന്റും സോപ്പുപൊടിയും; ഇന്ത്യയില്‍ വില്‍ക്കുന്ന 68 ശതമാനം പാലും മായം കലര്‍ത്തിയത്

ന്യൂഡല്‍ഹി: നമ്മുടെ ഭക്ഷണപാനിയങ്ങള്‍ മുഴുവന്‍ മായവും വിഷാംശം കലര്‍ന്നതുമാകുമ്പോള്‍ എങ്ങിനെ നല്ല ഭക്ഷണം കഴിക്കുമെന്നാശങ്കക്ക് ഒരിക്കലും അറുതിയുണ്ടാകില്ലെന്ന് ഉറപ്പ്. കാരണം ഇന്ത്യയില്‍ വിറ്റഴിയുന്ന 68 ശതമാനും പാലും ശുദ്ധമല്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.

മായം ചേര്‍ത്ത് പാല് തന്നെയാണ് ജനങ്ങളിലെത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാരും സമ്മതിക്കുന്നു. 2011ലെ കണക്കുകളെ ഉദ്ദരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മായം ചേര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ പരിമിതിയാണ് ഇതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സമ്മതിക്കുന്നു. നാല്‍പ്പത് സെക്കന്റ് കൊണ്ട് പാലിലെ മായത്തിന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനം പരീക്ഷണ ഘട്ടത്തിലാണ് എന്ന് ആരോഗ്യമന്ത്രി പറയുന്നു. പലതരം രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് പാലില്‍ മായം ചേര്‍ക്കുന്നത്. ഇതെല്ലാം തിരിച്ചറിയുന്ന ഒറ്റ പരീക്ഷണ കിറ്റാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത്. അഞ്ച് പൈസ മുതല്‍ പത്ത് പൈസ വരെ മാത്രം ചെലവാക്കിയുള്ള പരിശോധന.

സോഡാപൊടിയും ഗ്ലൂക്കോസും വൈറ്റ് പെയിന്റും സോപ്പു പൊടിയുമെല്ലാം പാലില്‍ മായം ചേര്‍ക്കാനും നിറത്തിനുമായി ചേര്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ആരോഗ്യത്തിന് അതീവ ഹാനികരമായ ഈ രാസവസ്തുക്കളെ പാലില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് വിശദീകരണം. ജിപിഎസ് സംവിധാനമൊരുക്കി പാല്‍ വിതരണ സംവിധാനത്തെ നിരീക്ഷിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Top