ലൈക്ക് കിട്ടാനായി മില്‍മാ പാലില്‍ മായമെന്ന് വ്യാജപ്രചരണം നടത്തിയ യുവാവ് കുടുങ്ങി; മാനേജരുടെ പരാതിയില്‍ അറസ്റ്റ്

തിരുവനന്തപുരം: ഫേസ്ബുക്കില്‍ ലൈക്കും ഷയറും കിട്ടാനായി മില്‍മ പാലില്‍ മായമെന്ന് പ്രചരിപ്പിച്ച യുവാവ് കുടുങ്ങി. പാലില്‍ മായമുണ്ടെന്ന് കാണിക്കുന്നതിനായി വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് ഷെയര്‍ ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ചൂടാക്കാനായി പാത്രത്തിലെ വെള്ളത്തിലേക്ക് പാല്‍ പാക്കറ്റ് പൊട്ടിച്ചൊഴിച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്. പാത്രത്തിലേക്കൊഴിക്കുന്ന പാല്‍ പിരിഞ്ഞ് പോവുന്ന വീഡിയോ ചിത്രീകരിച്ചാണ് പോസ്റ്റിട്ടത്.

പുതുവര്‍ഷത്തലേന്ന് പോസ്റ്റുചെയ്യപ്പെട്ട വീഡിയോ പിന്നാലെ വൈറലായി. ആയിരകണക്കിനാളുകളും വാട്സ്ആപ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളിലുമില്ലാം ഇത് ഷെയര്‍ ചെയ്യപ്പെട്ടു. ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ മില്‍മ മാനേജര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ യാഥാര്‍ഥ്യ പുറത്തറിഞ്ഞതും വീഡിയോ പുറത്ത് വിട്ട യുവാവിന് പണി പാലും വെള്ളത്തില്‍ കിട്ടിയതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്കില്‍ കൂടുതല്‍ ലൈക്കും ഷെയറും കമന്റുകളും ലഭിക്കുന്നതിന് വേണ്ടി പാല്‍ പിരിഞ്ഞ് പോകുന്നതിനായി പാത്രത്തില്‍ ആദ്യമേ തന്നെ നാരങ്ങയുടെ നീര് ചേര്‍ത്തതായി യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ആലപ്പുഴ ഹരിപ്പാട് കറുകത്തറ സ്വദേശി ശ്യാം മോഹനാണ് (24) സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വീഡിയോ പോസ്റ്റ് ചെയ്ത് കുടുങ്ങിയത്. പാല്‍ പ്രശ്‌നമുള്ളതാണെന്ന രീതിയില്‍ വീഡിയോ കാട്ടുതീപോലെ പടരുകയും ചെയ്തപ്പോഴാണ് മില്‍മ കാര്യം അറിഞ്ഞത്.

പാലില്‍ അന്നേ ദിവസത്തെ ഡേറ്റ് രേഖപ്പെടുത്തിയട്ടുണ്ട് എന്ന് പറഞ്ഞ് ശേഷമാണ് യുവാവ് ഇത്തരത്തില്‍ പരീക്ഷണം നടത്തുന്നത്. വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ അതിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്ത് പലരും രംഗതെത്തിയിരുന്നു. ഇതെങ്ങനെയാണ് സംഭവിക്കുകയെന്നും തിളപ്പിച്ച വെള്ളത്തില്‍ യുവാവ് മറ്റെന്തെങ്കിലും ചേര്‍ത്തിട്ടുണ്ടോ എന്ന് എങ്ങനെയാണ് അറിയുക എന്നും അന്ന് തന്നെ കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ വീഡിയോ കണ്ടതോടെയാണ് തങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് മനസ്സിലാക്കിയ മില്‍ നിയമ നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തിളപ്പിച്ച പാല്‍ പിരിഞ്ഞ് പോവുന്നതും മറ്റെന്തോ ഒരു പദാര്‍ഥമായി മാറുന്നതുമാണ് വീഡിയോയില്‍ ചിത്രീകരിച്ചതാണ്. ഇതെന്താണ് മൈദയാണോ മറ്റെന്തിങ്കിലമാണോ എന്നെല്ലാം ചോദിച്ച് പൊലിപ്പിച്ചാണ് വീഡിയോ ഇട്ടത്.മൈദമാവിന്റെ കഷ്ണങ്ങള്‍ പോലെ മാറിയശേഷം പിന്നീട് അത് ഒട്ടിചോരുന്നത് പോലെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. രാവിലെ വാങ്ങിയ പാലില്‍ അപാകത തോന്നിയതുകൊണ്ടാണ് വൈകുന്നേരം വീണ്ടും വാങ്ങിയ ശേഷം അത് ഇത്തരത്തില്‍ വീഡിയോ എടുക്കാന്‍ തീരുമാനിച്ചതെന്നും യുവാവ് പറയുന്നുണ്ട്. പാലില്‍ നിന്നും ലഭിച്ച കഷ്ണങ്ങള്‍ റബ്ബര്‍ പോലെ ആകുന്നുവെന്നും യുവാവ് പറയുന്നുണ്ട്.

ന്യൂ ഇയര്‍ ആയിട്ട് പാലില്‍ പണി തരുകയാണോ എന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ തനിക്ക് മറുപണി കിട്ടുമെന്ന് യുവാവ് കരുതിയുമില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് പുന്നപ്ര പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേരളപൊലീസ് ആക്റ്റ് 120.ഒ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്നലെ തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തു. സൈബര്‍ സെല്‍ ഇനി ഇയാളുടെ ഫോണും മറ്റും പരിശോധിക്കും.

Top