പാല്‍ കസ്റ്റഡിയില്‍: ഫഹദിന്റെ വക സൂപ്പര്‍ പണി; ട്രയിലര്‍ കണ്ട് കാത്തിരുന്നവര്‍ ഞെട്ടി

പണി പാലുംവെള്ളത്തില്‍ കിട്ടുക എന്ന് പറഞ്ഞാല്‍ ഇതാണ്. ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തിനായി കാത്തിരുന്നവര്‍ക്കാണ് പണി കിട്ടിയത്. പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് പാവം ആരാധകരെ വട്ടം കറക്കിയത്. പാല്‍ കസ്റ്റഡിയില്‍… കമിങ് സൂണ്‍ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട ആരാധകര്‍ക്ക് അത് പുതിയ ഫഹദ് ചിത്രമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു.

ഫഹദ് ഫാസിലും ദിലീഷും പോത്തനും മറ്റ് ചില താരങ്ങളുമാണ് വീഡിയോയിലുള്ളത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പൊലീസ് സ്റ്റേഷന്‍ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് പ്രേക്ഷകരെ കുഴപ്പിച്ചത്. വീഡിയോ കണ്ട ആരാധകര്‍ ഇത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണെന്ന് തന്നെ ഉറപ്പിച്ചു. ഒരു പടി കൂടി കടന്ന് റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രം കാര്‍ബണ്‍ന്റെ ടീസറാണിതെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതെങ്കിലും ചിത്രത്തിന്റെ രണ്ടാഭാഗമാണോ അതോ പുതിയ വല്ല സസ്പെന്‍സ് ത്രില്ലറുമാണോ എന്നൊക്കെയുള്ള കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നെങ്കിലും ഇതൊരു സിനിമയുടെ ടീസറാണെന്ന കാര്യത്തില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഏതായാലും ആരാധകരുടെ സംശയങ്ങള്‍ക്ക് ഫഹദ് തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ടീസറിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല മില്‍മയുടെ തകര്‍പ്പന്‍ പരസ്യമായിരുന്നു വീഡിയോ. സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍സ് തിരക്കഥയൊരുക്കിയ പരസ്യചിത്രം ആഷിക് അബുവാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ചെറുതായൊന്ന് ചമ്മിയതിന്റെ ക്ഷീണമുണ്ടെങ്കിലും ഫഹദ് ഫാസിലിന്റെ് ഹ്യൂമര്‍ സെന്‍സിനെ സമ്മതിച്ചു കൊടുത്തിരിക്കുകയാണ് ആരാധകര്‍. പണി പാലുംവെള്ളത്തില്‍ എന്ന ഹാഷ് ടാഗ് അക്ഷരാര്‍ത്ഥത്തില്‍ പണി തന്നെങ്കിലും പരസ്യം തകര്‍പ്പനാണെന്ന കാര്യം സമ്മതിക്കാതെ വയ്യ.

Top