ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമ്പാലില് നഖാസ ജില്ലയില്‍ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 70കാരന് അറസ്റ്റില്‍. സംഭവത്തില്‍ പച്ചക്കറി വ്യാപാരിയായ മോനിസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മിഠായി വാങ്ങാന്‍ പോകുകയായിരുന്ന കുട്ടിയെ മിഠായി കാണിച്ച് മോനിസ് കടയിലേക്ക് ക്ഷണിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രദേശവാസികളിലൊരാള്‍ മോനിസ് കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.