കൊന്നൊടുക്കിയത് 97 കുഞ്ഞുങ്ങളെ’- കണക്കുകളുമായി സെലന്‍സ്‌കി

ഉക്രൈനിലെ അധിനിവേശത്തിനിടെ 97 കുട്ടികള്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഉക്രൈനിലെ സ്മാരക സമുച്ചയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവ റഷ്യന്‍ സൈന്യം നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.

കനേഡിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ അധിനിവേശത്തെ സംബന്ധിച്ച്‌ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീതിക്കുവേണ്ടിയാണ് ഉക്രൈന്‍ പോരാടുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പോരാട്ടത്തില്‍ തങ്ങളെ പിന്തുണച്ച്‌ കൂടെ നില്‍ക്കാനാണ് മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടുന്നതെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

Top