ഭക്തരെ ലൈംഗികമായി പീഡിപ്പിച്ചു; ആള്‍ദൈവം അറസ്റ്റില്‍

ആള്‍ദൈവം ആണെന്ന പേരില്‍ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആള്‍ദൈവമാണെന്ന പേരില്‍ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അടുത്തേക്ക് എത്തുന്ന സ്ത്രീകളെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാമെന്നു പറഞ്ഞാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

ദില്ലി കക്‌റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. ദ്വാരക നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ടു സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പറഞ്ഞു.’രണ്ട് പരാതിയിലും ഭക്തകളായ സ്ത്രീകളെ അവരുടെ പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന ഇയാള്‍ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് പരിഹാരത്തിന് ‘ഗുരുസേവ’ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top