കോതമംഗത്ത് മ്ലാവ് ഇറച്ചി സൂക്ഷിച്ചയാള്‍ പിടിയില്‍.

കോതമംഗലം: അനധികൃതമായി സൂക്ഷിച്ചിരുന്ന മ്ലാവ് ഇറച്ചി പിടികൂടി. പെരുമ്പാവൂര്‍ ഫൈ്‌ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മ്ലാവ് ഇറച്ചി പിടികൂടിയത്. സംഭവത്തില്‍ കോതമംഗലം പൂയംകുട്ടി സ്വദേശി വര്‍ഗീസിനെ വനപാലകര്‍ അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വര്‍ഗീസിന്റെ വീട്ടില്‍ നിന്ന് മ്ലാവ് ഇറച്ചി കണ്ടെത്തി. മൂന്നു കിലോ മാംസം പാചകം ചെയ്ത നിലയിലും രണ്ടു കിലോ മാംസം പുകപ്പുരയില്‍ നിന്നും കണ്ടെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top