ഭിക്ഷക്കാരന്‍ ഒരു ചാക്ക് നിറയെ നാണയവുമായി എത്തി ഐഫോണ്‍ 15 വാങ്ങി; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ പല വ്യത്യാസ്ഥമായ വീഡിയോകള്‍ നമ്മള്‍ കാണാറുണ്ട്. ചില വീഡിയോകള്‍ നമ്മളെ അമ്പരപ്പിക്കും. ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ചാക്ക് നിറയെ നാണയവുമായി എത്തി ഐഫോണ്‍ 15 വാങ്ങിക്കുന്ന വീഡിയോ ആണ്. ഐഫോണ്‍ 15 സ്വന്തമാക്കാന്‍ ജോധ്പൂരിലെ ദീപക് കമ്പനി എന്ന സ്റ്റോറില്‍ യാചകവേഷത്തില്‍ ആണ് ഇയാള്‍ എത്തിയത്.

ഭിക്ഷാടകര്‍ ഉയര്‍ന്ന നിലവാരമുള്ള ഫോണുകള്‍ വാങ്ങിക്കാന്‍ താല്പര്യം കാണിക്കാറില്ല എന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ അതൊക്കെ മാറ്റിമറിച്ചുകൊണ്ടു യുവാവ് ഭിക്ഷക്കാരന്റെ വേഷത്തില്‍ എത്തി തന്റെ കൈവശമുണ്ടായിരുന്ന ഒരു ചാക്ക് നാണയം കടയുടമയ്ക്ക് നല്‍കി. അത് ജീവനക്കാരെ എണ്ണിത്തിട്ടപ്പെടുത്താന്‍ ഏല്‍പ്പിച്ചു. എന്നാല്‍ യാതൊരു മടിയും കൂടാതെ തന്റെ മുന്‍പില്‍ നിന്ന യാചകന് കടയുടമ ആപ്പിള്‍ ഐഫോണ്‍ 15 നല്‍കുന്നത് വീഡിയോയില്‍ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഈ വീഡിയോ സ്‌ക്രിപ്റ്റഡ് ആണെന്ന് ആളുകളുടെ അഭിപ്രായം. സ്‌ക്രിപ്റ്റഡ് ആണെങ്കില്‍ കൂടി ഈ വീഡിയോ ഇതിനോടകം 40 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ട്രെന്‍ഡിങ്ങില്‍ വരാനും ഈ വീഡിയോയ്ക്ക് കഴിഞ്ഞു. എന്നാല്‍ യാചകവേഷത്തില്‍ ഇയാളെത്തിയതിനോട് വിയോജിപ്പ് അറിയിച്ചവരും ഉണ്ട് .

Top