പ്രണയിച്ച് വിവാഹം ചെയ്ത ദമ്പതിമാര്‍ ഡോക്ടറെ സമീപിച്ചപ്പോള്‍ തിരിച്ചറിഞ്ഞത് ഹൃദയഭേദകമായാ ആ ഞെട്ടിക്കുന്ന വിവരം ., അവര്‍ ഒരമ്മപെറ്റ ഇരട്ടകുട്ടികള്‍ ആണെന്ന സത്യം .കോളേജ് കാലഘട്ടത്തിലാണ് അവര്‍ പ്രണയത്തിലായത്. ആദ്യ കാഴ്ച മുതല്‍ക്കേ പരസ്പരം ആകൃഷ്ടരായ അവര്‍ പിന്നീട് വിവാഹിതരായി. കുട്ടികളാകാന്‍ വൈകുന്നതിനെത്തുടര്‍ന്ന് ഐവിഎഫ് ചികിത്സയ്ക്കായി മിസ്സിസിപ്പിയിലെ ക്ലിനിക്കിലെത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്, ഒരേ ചോരയില്‍ പിറന്ന ഇരട്ടക്കുട്ടികളാണ് ഇരുവരും.
ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പിന്നീടവര്‍ തിരിച്ചറിഞ്ഞു ആക്‌സിഡന്റില്‍ മരണപ്പെട്ട മാതാപിതാക്കുടെ ഇരട്ടമക്കളാണ് തങ്ങളെന്ന്. ഐവിഎഫ് ക്ലിനിക്കിലെ ഡോക്ടര്‍ ജാക്‌സണ്‍ ആണ് ഇരുവരുടെയും ഡിഎന്‍എയിലെ സാമ്യവും മറ്റ് ശാസ്ത്രീയ ജനിതക സാമ്യങ്ങളും തിരിച്ചറിഞ്ഞത്.
അമേരിക്കയില്‍ പല ഭാഗങ്ങളിലും സഹോദരവിവാഹം ക്രിമിനല്‍ കുറ്റം ചുമത്താവുന്ന ഒന്നാണ് എന്നതിനാല്‍ ആശുപത്രി അധികൃതര്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാതാപിതാക്കള്‍ മരിച്ച് രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ ദത്തെടുത്ത ഇവര്‍ക്ക് പരസ്പരം സഹോദരങ്ങളായി കാണാനേ കഴിയുന്നില്ല എങ്കിലും ജനിതക ശാസ്ത്രത്തിന് തെറ്റ് പറ്റില്ലെന്ന് ഡോക്ടറും ആശുപത്രിയും അവകാശപ്പെടുന്നു.
വലിയ ഒരു തുക പിഴയീടാക്കാവുന്ന തെറ്റാണ് സഹോദരങ്ങള്‍ തമ്മിലുള്ള വിവാഹമെന്നതിനാല്‍ അറിയാതെയാണ് ഇത് സംഭവിച്ചത് എന്ന് തെളിയിക്കാന്‍ പഴയകാല റെക്കോര്‍ഡുകള്‍ സമര്‍പ്പിച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് ഇവര്‍.