പിണറായി വിജയന്‍ ഗുണ്ട, എം.എം മണിയെ ജാരസന്തതി, ഐ.ജി ശ്രീജിത്ത് കൂട്ടിക്കൊടുപ്പുകാരന്‍; മകളെയും കൂട്ടി മലയ്ക്ക് പോകാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്ന് ബി.ജെ.പി നേതാവ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് നിര്‍ബന്ധം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് മകളെയും കൂട്ടി ശബരിമലയ്ക്ക് പോകാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയുമാണെന്നു പറഞ്ഞ രാധാകൃഷ്ണന്‍ എം.എം മണിയെ ജാരസന്തതിയെന്നും, ഐ.ജി ശ്രീജിത്തിനെ കൂട്ടിക്കൊടുപ്പുകാരനെന്നുമാണ് വിശേഷിപ്പിച്ചത്.ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്നെന്നാരോപിച്ച് ബി.ജെ.പി. ജില്ലാ കമ്മിറ്റി കോട്ടയം എസ്.പി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് രാധാകൃഷ്ണന്‍ വെല്ലുവിളി നടത്തിയത്.
ഇപ്പോള്‍ കേരളത്തില്‍ അടിയന്തരാവസ്ഥ നില നില്‍ക്കുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞ ഏതാനും ദിവസങ്ങളായി എല്ലാ ജില്ലകളിലും നടന്ന് അയ്യപ്പഭക്തരെ വെല്ലുവിളിക്കുകയാണ്. മാടമ്പിയെ പോലെയാണ് അദ്ദേഹം കേരള ജനതയോടു പെരുമാറുന്നത്. വേലി തന്നെ വിളവു തിന്നുന്ന സാഹചര്യമാണിത്. കൂവി കുലുക്കി പക്ഷിയെന്നു പറയുന്ന ഒരു പക്ഷിയുണ്ട്. ആ പക്ഷിയൊന്ന് കുലുങ്ങിയാല്‍ പക്ഷിയുടെ ധാരണ ഭൂമി കുലുങ്ങുമെന്നാണ്. ഈ ഇട്ടാവട്ടത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ധാരണ അയാള്‍ വിചാരിച്ചാല്‍ കേരളം മുഴുവന്‍ കുലുങ്ങുമെന്നാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Top