മകള്‍ മുഖം മറച്ച് വേദിയിലെത്തിയ ദൃശ്യങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

സ്ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തിന് എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച് വേദിയിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിനെ ചൊല്ലിയുള്ള ചര്‍ച്ച കൊഴുക്കുകയാണ് . സുപ്രസിദ്ധ സംഗീതകാരന്‍ എആര്‍ റഹ്മാന്റെ പെണ്‍മക്കളില്‍ ഒരാള്‍ മുഖംമറച്ചും മറ്റൊരു മകള്‍ മുഖം മറയ്ക്കുകയോ തട്ടമിടുകയോ ചെയ്യാതെയും സമുഹത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്താണ് തെറ്റ്? കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകള്‍ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. റഹ്മാന്റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞുകൊണ്ട് പലരും രംഗത്തെത്തിയതോടെ വിഷയം ചര്‍ച്ചയായി. ഇത്തരത്തില്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയതോടെ ഒരൊറ്റ ചിത്രത്തിലൂടെ വിമര്‍ശകരെ ഞെട്ടിച്ചുകൊണ്ടാണ് എ ആര്‍ റഹ്മാന്റെ പ്രതികരണം.

സമാന രീതിയില്‍ മകള്‍ ഖദീജയും പ്രതികരിച്ചു. ഭാര്യയും രണ്ട് പെണ്‍മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഭാര്യ തട്ടമിട്ടും ഖദീജ കണ്ണുകള്‍ മാത്രം പുറത്തുകാണും വിധം വസ്ത്രം ധരിച്ചും മറ്റൊരു മകള്‍ സാധാരണ വേഷത്തിലും നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് എന്ന അര്‍ത്ഥത്തില്‍ ‘ഫ്രീഡം ടു ചൂസ്’ എന്ന ഹാഷ് ടാഗും ചേര്‍ത്തായിരുന്നു ചിത്രം പോസ്റ്റു ചെയ്തത്. ചിത്രത്തില്‍ ഖദീജ മാത്രമാണ് മുഖം മറച്ചിട്ടുള്ളത്. ഭാര്യ സൈറയും മറ്റൊരു മകള്‍ റഹീമയും മുഖം മറച്ചിട്ടില്ല. സൈറയാണെങ്കില്‍ തട്ടം ഇടുന്നതുപോലെ തല മറച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെ ആരുടെയും നിര്‍ബന്ധപ്രകാരമല്ല തന്റെ വസ്ത്രധാരണമെന്ന് വ്യക്തമാക്കി ഖദീജയും ഫേസ്ബുക്കില്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ട്. താന്‍ മുഖംമറച്ച് മുഖപടം അണിയുന്നതുമായി മാതാപിതാക്കള്‍ക്ക് ഒരു ബന്ധവുമില്ല. എല്ലാവര്‍ക്കും അവരുടെ ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് ഖദീജ കുറിപ്പില്‍ പറയുന്നു.

0

 

Top