എ.ആര്‍ റഹ്മാനെ സന്തോഷിപ്പിച്ച ആ കൊച്ചുസുന്ദരി ഇതാണ്…

മോശം മൂഡില്‍ ലണ്ടനില്‍ രജനീകാന്ത്-ശങ്കര്‍ ടീമിന്റെ 2.0യുടെ ജോലികളിലായിരുന്ന സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനെ ഒരു കൊച്ചുസുന്ദരി ഫേസ്ടൈം കാള്‍ ചെയ്ത് സന്തോഷിപ്പിച്ചു..ലോകമറിയുന്ന സംഗീത സംവിധായകനെ സന്തോഷിപ്പിച്ചതാര് എന്നായിരുന്നു എല്ലാവരുടെയും ചോദ്യം..ഒടുവില്‍ അതിനും ഉത്തരം ലഭിച്ചു. ഒരു വയസുകാരി മദീനയായിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍. ഗായകന്‍ അദ്നാന്‍ സാമിയുടെ മകള്‍. പാസ്വേര്‍ഡില്ലാതിരുന്ന അച്ഛന്റെ ഫോണ്‍ എടുത്ത് റഹ്മാനെ വിളിച്ച കുഞ്ഞു മദീനയുടെ കുറുമ്പ് അദ്നാന്‍ സാമി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

അത്ഭുതത്തോടെ കോളിന്റെ മറുതലയ്ക്കല്‍ ഉള്ള ആളിനോട് സംസാരിച്ച റഹ്മാന്‍ പിന്നീട് സ്റ്റുഡിയോ മുഴുവന്‍ നടന്ന് വീഡിയോയിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്തുവെന്നും അദ്നാന്റെ പോസ്റ്റില്‍ പറയുന്നു. വളരെ മോശം മൂഡില്‍ ആയിരുന്ന തന്നെ ആ കോള്‍ അതീവ സന്തോഷത്തിലാഴ്ത്തി എന്ന് റഹ്മാന്‍ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.

‘ഫോണിനും ഐ പാഡിനുമൊക്കെ പാസ്വേര്‍ഡ് ഇടാന്‍ സമയമായി. കുഞ്ഞു മദീന എന്റെ ഫോണ്‍ എടുത്തു എ.ആര്‍.റഹ്മാനുമായി ഫേസ്ടൈം ചെയ്യാന്‍ തീരുമാനിച്ചു. കുറച്ചു നേരം അദ്ദേഹവുമായി സ്നേഹസംഭാഷണത്തില്‍ ഏര്‍പ്പെടുകയും 2.0വിന്റെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സ്റ്റുഡിയോ വീഡിയോയിലൂടെ കാണുകയും ചെയ്തു, സന്തോഷം’… എന്നാണ് അദ്നാന്‍ സാമി ട്വീറ്റ് ചെയതത്.

ar rahman
‘പ്രിയപ്പെട്ട അദ്നാന്‍, വളരെ മോശം മൂഡിലായിരുന്ന എന്നെ അവളുടെ കോള്‍ സന്തോഷത്തിലാഴ്ത്തി. നന്ദി മദീന, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’…എന്നാണ് എ.ആര്‍.റഹ്മാന്‍ അദ്നാന്‍ സാമിയ്ക്ക് മറുപടി നല്‍കിയത്.

ar r4ahman 1

Top