ജാക്ക്‌പോര്‍ട്ട് കളിച്ച് 8.5 മില്യണ്‍ കിട്ടിയ യുവതിക്ക് പണം കൊടുത്തില്ലെന്ന് ആരോപണം

പോര്‍ട്‌ലണ്ട്‌ സ്വദേശിയായ വെറോണിക കാസ്‌റ്റിലൊനാണ്‌ ജാക്പോട്ട് കളിച്ച് കോടിപതി ആയത്.എന്നാല്‍ ഈ ഭാഗ്യം അധികം നീണ്ടില്ല . കാസിനോയിലെ മെഷിനില്‍ 8.5 മില്യണ്‍ ഡോളറാണ്‌ ഈ യുവതിയ്‌ക്ക് ജാക്ക്‌പോര്‍ട്ടായി അടിച്ചത്‌ .റൊക്കെസ്‌റ്ററിലുള്ള ലക്കി ഈഗിള്‍ കാസിനൊയില്‍ ജാക്ക്‌പോര്‍ട്ട്‌ കളിക്കാനെത്തിയതായിരുന്നു വെറോണിക. 100 ഡോളര്‍ നല്‍കിയാണ്‌ ജാക്ക്‌പോര്‍ട്ട്‌ കളിക്കാന്‍ യുവതി കയറിയത്‌. കളിക്കുന്നതിനിടെ ഭാഗ്യമായി 8.5 മില്യണ്‍ ഡോളര്‍ വെറോണിക്കയ്‌ക്ക് അടിച്ചത്‌.
എന്നാല്‍ തുക നല്‍കാനായി കാസിനോ അധികൃതര്‍ തയ്യാറായില്ല. ജാക്ക്‌പോര്‍ട്ട്‌ അടിച്ച്‌ അഞ്ച്‌ മിനിറ്റിനുള്ളില്‍ അത്‌ ടെക്‌നിക്കല്‍ പിഴവാണെന്ന്‌ കാട്ടി അധികൃതര്‍ രംഗത്തെത്തി. യധാര്‍ഥത്തില്‍ 80 ഡോളര്‍ മാത്രമാണ്‌ വെര്‍ണിക്കോയ്‌ക്ക് കിട്ടിയതെന്നും മെഷീനില്‍ ഉണ്ടായ ടെക്‌നിക്കല്‍ പിഴവാണ്‌ ഇത്‌ 8.5 മില്യണ്‍ ഡോളര്‍ എന്ന്‌ കാണിക്കാന്‍ കാരണമെന്നും കാസിനൊ അധികൃതര്‍ പറഞ്ഞു.


ജാക്ക്‌പോര്‍ട്ട്‌ അടിച്ചെന്ന്‌ കണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും വളരെ സന്തോഷമായിരുന്നെന്നും വെറോണിക്ക പറഞ്ഞു. ഉടന്‍ തന്നെ കാസിനൊ ജീവനക്കാരന്‍ എത്തി നിങ്ങള്‍ക്ക്‌ ജാക്ക്‌പോര്‍ട്ട്‌ അടിച്ചിട്ടില്ലെന്നും. മെഷീനില്‍ ഉണ്ടായ ടെക്‌നിക്കല്‍ പിഴവാണ്‌ ഇതിന്‌ കാരണമെന്നും ജീവനക്കാര്‍ പറഞ്ഞു. തന്നെ സംബന്ധിച്ച്‌ ഇത്‌ കാസിനൊ നടത്തിയ ചതിയാണെന്നും വെറോണിക്ക വ്യക്‌തമാക്കി. അതേസമയം എന്ത്‌ തകരാറാണ്‌ മെഷീന്‌ ഉണ്ടായതെന്ന്‌ കാസിനൊ വ്യക്‌തമാക്കിയിട്ടില്ല.

Top