മുംബൈ: മൂന്നാഴ്ച്ചകൊണ്ട് 13 കിലോ ഭാരം കുറച്ചിരിക്കുകയാണ് ആമിര്‍ഖാന്‍. പുതിയ ചിത്രത്തിനാലുള്ള ഒരുക്ക വയസ്സ് 51 ആയെങ്കിലും, ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറാണ് ബോളിവുഡിലെ സൂപ്പര്‍ താരം.
ആറാഴ്ച നീണ്ടു നിന്ന അമേരിക്കന്‍ പര്യടനത്തിനുശേഷമാണ് ആമിര്‍ നാട്ടിലെത്തിയത്. പുതിയ സിനിമയ്ക്കായി ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമങ്ങളിലായിരുന്നു. ആ മൂന്നാഴ്ചക്കുള്ളില്‍ 13 കിലോ ആണ് താരം കുറച്ചത്. ഇനിയും സിനിമയ്ക്കായി 20 കിലോ കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് ആമിര്‍. നാട്ടില്‍ വന്ന ശേഷം ബാക്കി കുറയ്ക്കാനാണ് ശ്രമം.
95 കിലോ ഉള്ള തന്റെ ഭാരം കുറയ്ക്കുന്നതിനായി അമേരിക്കന്‍ പരിശീലന കേന്ദ്രത്തില്‍ കഠിന ശ്രമങ്ങളിലായിരുന്നു. ദിവസം ആറേഴ് മണിക്കൂര്‍ വര്‍ക്കൗട്ട്. കാലത്ത് ആറു മണിക്കു ഉണരും. മലകയറ്റം, ടെന്നീസ്, ലോക നിലവാരത്തിലുള്ള ജിമ്മില്‍ വര്‍ക്കൗട്ട്. ഇടയ്ക്ക് കുറച്ച് വിശ്രമം. ഇതോടൊപ്പം ഭക്ഷണവും നിയന്ത്രിച്ചു. ദിവസം നാലായിരം കലോറി എങ്കിലും കുറയ്ക്കാനായിരുന്നു ശ്രമം. അത് ഫലിച്ചു. 13 കിലോയാണ് ആറ് ആഴ്ചക്കുള്ളില്‍ കുറഞ്ഞത്.