ആനിക്ക് സൗന്ദര്യം കൂടിപ്പോയതിനാല്‍ നറുക്ക വീണത് മഞ്ജു വാര്യര്‍ക്ക്; ലോഹിതദാസിന്റെ ആഗ്രഹം മഞ്ജുവിന്റെ ജീവിതം മാറ്റി

മലയാളിയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ചരിത്രമാണ് മഞ്ജു വാര്യര്‍ക്കുള്ളത്. എന്നാല്‍ മഞ്ജു സിനിമയിലേക്ക് പ്രവേശിക്കുന്നത് മറ്റൊളാളുടെ ഗ്യാപ്പിലാണെന്ന് വെളിപ്പെടുത്തല്‍. സല്ലാപം സിനിമയുടെ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ ഭാര്യയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

‘ചിത്രത്തിന്റെ നിര്‍മ്മാതാവായ കിരീടം ഉണ്ണിയുടെ മനസില്‍ അന്ന് നായികാനിരയില്‍ കത്തി നിന്നിരുന്ന ആനിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ തന്റെ കഥാപാത്രത്തിന് ആനിയോളം സൗന്ദര്യം ആവശ്യമില്ലെന്നും ഒരു നാടന്‍ പെണ്‍കുട്ടി മതിയെന്നുമായിരുന്നു സാറിന്റെ ആഗ്രഹം. അങ്ങനെയാണ് മഞ്ജുവിന് അവസരം കൊടുത്തതും സുന്ദരിയായ ആനിയെ മാറ്റി നിറുത്തിയതും. പിന്നീട് തൂവല്‍കൊട്ടാരത്തില്‍ മഞ്ജു തന്നെ അഭിനയിക്കണമെന്ന് സാറിന് നിര്‍ബന്ധമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ജു എന്നും നല്ല ബഹുമാനമുള്ള കുട്ടിയായിരുന്നു സാറിനോട്’ -സിന്ധു പറഞ്ഞു. തനിക്ക് ഏറ്റവും ബഹുമാനമുള്ള നടിയും മഞ്ജു വാര്യര്‍ ആണെന്നും സിന്ധു ലോഹിതദാസ് കൂട്ടിച്ചേര്‍ത്തു. കൗമുദി ടിവിയുടെ ‘സ്‌ട്രെയിറ്റ് ലൈന്‍ പരിപാടിയിലായിരുന്നു അവര്‍ മനസ് തുറന്നത്.

Top