ദില്ലി: ആംആദ്മി പാര്‍ട്ടിക്ക് തലവേദനയായി വീണ്ടും ആരോപണങ്ങള്‍. വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ആംആദ്മി നേതാവ് നിര്‍ദ്ദേശിച്ചുവെന്നാണ് കേസ്. ഖുര്‍ആന്‍ പേജുകള്‍ കീറി പൊതു നിരത്തില്‍ ഉപേക്ഷിച്ച് കലാപമുണ്ടാക്കാന്‍ എഎപി എംഎല്‍എ നരേഷ് യാദവ് നിര്‍ദ്ദേശിച്ചുവെന്നാണ് പരാതി.
ഇതിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പഞ്ചാബ് പോലീസ് ആം ആദ്മി പാര്‍ട്ടി എംഎല്‍എയായ നരേഷ് യാദവിനെതിരെ കേസ്സെടുത്തു. വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ നരേഷ് യാദവ് നിര്‍ദ്ദേശം നല്‍കിയെന്നുംഅടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ഭരണംപിടിക്കാന്‍ വേണ്ടിയാണ് കലാപം നടത്താന്‍ ഉദ്ദേശിച്ചിരുന്നത് എന്നും പഞ്ചാബിലെ സാംഗ്രൂറില്‍ നിന്നും പിടിയിലായ പ്രതി പോലീസിനോട് വെളിപ്പെടുത്തി.
അതെ സമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് പറഞ്ഞു ആം ആദ്മി പാര്‍ട്ടി തള്ളി. പഞ്ചാബില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തരായ ബിജെപി-അകാലി ദള്‍ സഖ്യത്തിന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും പാര്‍ട്ടി ആരോപിച്ചു.