
ആലപ്പുഴ: കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക നടപടിയെന്ന് മന്ത്രി തോമസ് ഐസക്. 28, 29, 30 തീയതികളില്‍ അര ലക്ഷം പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. പാമ്പുകളെ പിടിക്കാന്‍ വിദഗ്ധ സംഘത്തെ കൊണ്ടുവരും. എല്ലാ വീടുകളിലെയും പ്ലംബിംഗ്, വയറിംഗ്, കാര്‍പെന്റര്‍ ജോലികള്‍ ചെയ്യാന്‍ ആളുണ്ടാവും. ദുരിതാശ്വാസ നിധിയിലേക്കായി പ്രത്യേക ലോട്ടറി ‘ആശ്വാസ്’ ആരംഭിക്കും. ടിക്കറ്റ് വില 250 രൂപയായിരിക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
Tags: kerala lottery