തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ നാല് പ്രതികൾക്കും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ രൂക്ഷ വിമർശനം. സി ബി ഐ യുടെ തുടരന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമർശനം.
കഴിഞ്ഞ മൂന്ന് വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്ന് ആരാഞ്ഞ കോടതി കേസ് വലിച്ചു നീട്ടാനുള്ള പ്രതികളുടെ നീക്കത്തെയും ചോദ്യം ചെയ്തു.ജഡ്ജിയുടെ സാന്നിധ്യത്തിൽ ഈ മാസം ആറാം തീയ്യതി റിപ്പോർട്ടും രേഖകളും സിബിഐ പ്രതികൾക്ക് കൈമാറും- പ്രതികളായ ഫാ.തോമസ് എം കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നി വർ ഹാജരായിരുന്നു.
നാലാം പ്രതി ക്രൈംബ്രാഞ്ച് എസ് പി കെ ടി മൈക്കിൾ ഹാജരാകാത്തതിനെയും ജഡ്ജി ജെ നാസർ വിമർശിച്ചു.വിടുതൽ ഹരജിയിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 15 ലേക്ക് മാറ്റി. അന്ന് ഹാജരാകാൻ മൈക്കിളിന് അന്ത്യശാസനവും നൽകി.