കൊലപാതക കേസിൽ വൈദികനും കന്യാസ്ത്രീയും വിചാരണക്ക് !!! ബലാൽസംഗ കേസിൽ ബിഷപ് ജയിലിൽ ,പോക്സോ കേസിൽ ഫാ.റോബിൻ വിചാരണ തടവുകാരൻ. കഞ്ചാവ് കേസിൽ പുരോഹിതൻ റിമാണ്ടിൽ !യേശു കരയുന്നു

തിരുവനന്തപുരം: ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റും ജയിൽ വാസവും കത്തോലിക്ക സഭയെ നാണക്കേടിന്റെ പടുകുഴിയിൽ എത്തിച്ചിരിക്കെ സഭയിലെ    പുരോഹിതനും കന്യാസ്ത്രീയും   മറ്റൊരു കൊലപാതക കേസിൽ വിചാരണക്ക് എത്തുന്നു . കത്തോലിക സഭകെ വിവാദത്തിൽ വീഴ്ത്തിയ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിന്റെ പുനര്‍വിചാരണ തുടങ്ങുന്നു. അടുത്ത മാസം 8 നാണ് പുനര്‍വിചാരണ തുടങ്ങുക. പ്രത്യേക സി.ബി.ഐ കോടതിയിലാകും വിചാരണ നടക്കുന്നത്. ഹൈക്കോടതിയില്‍ നിലനിന്നിരുന്ന നിരോധന ഉത്തരവുകള്‍ നീങ്ങിയതിനെത്തുടര്‍ന്നാണ് വിചാരണ പുനരാരംഭിക്കുന്നത്.

ഫാ. തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി ,കെ.റ്രി.മെക്കിള്‍ എന്നിവരാണ് വിചാരണ നേരിടേണ്ടത്. തെളിവ് നശിപ്പിച്ച കുറ്റത്തിന് മുന്‍അന്വേഷണ ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് എസ്.പി യുമായിരുന്ന കെ.റ്റി മൈക്കിളിനെ കോടതി നേരിട്ട് പ്രതിയാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെ പിതാവ് വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം നടന്ന സിബി.ഐ അന്വേഷണത്തിലാണ് അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കോട്ടയം ബി.സി.എം കോളജ് രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ അഭയ. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൌണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. 1993 മാര്‍ച്ച് 29ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡി.വൈ.എസ്.പി വര്‍ഗീസ് പി. തോമസിനായിരുന്നു അന്വേഷണ ചുമതല. ഇതിനിടയില്‍ ക്രൈംബ്രാഞ്ച് കേസിലെ പല നിര്‍ണ്ണായക തെളിവുകളും നശിപ്പിച്ചിരുന്നു.

അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിക്കപ്പെട്ടവയില്‍ ഉണ്ടായിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോര്‍ട്ട് നല്‍കാന്‍ സി.ബി.ഐ എസ്.പി വി. ത്യാഗരാജന്‍ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തില്‍ വര്‍ഗീസ് പി. തോമസ് വെളിപ്പെടുത്തി.

സര്‍വീസ് ഏഴുവര്‍ഷം ബാക്കിയുള്ളപ്പോള്‍ അദ്ദേഹം ജോലി രാജി വയ്ക്കുകയും ചെയ്തു. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സി.ബി.ഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വര്‍ഗീസ് പി. തോമസ് ആരോപണം ഉന്നയിച്ചിരുന്നു.

അതേ സമയം ബിഷപ്പ് ഫ്രാങ്കോ  ജയിലിലായതോടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരാന്‍ ഇടയുണ്ട്.  ബിഷപ്പിനെതിരെ ജലന്ധറില്‍ ലഭിക്കുന്ന പരാതികളില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജലന്ധര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്വേഷണ സംഘം കത്തു നല്‍കി.

സഭ വിട്ട 20 കന്യാസ്ത്രികളില്‍ നാലു പേരുടെ മൊഴി ഇതിനോടകം ശേഖരിച്ചു. ശേഷിക്കുന്നവരെയും കണ്ടെത്തി മൊഴിയെടുക്കാനും പദ്ധതിയുണ്ട്. പീഡനക്കേസിന്റെ കൂടെയുള്ള മൂന്നു കേസുകളില്‍ അന്വേഷണം ഈയാഴ്ച പൂര്‍ത്തിയാക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍, പരാതിക്കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്, പരാതിക്കാരിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച കേസ് എന്നിവയാണിവ. ഈ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി വരുന്നു. കൂടുതൽ പീഡന കേസുകൾ ഉയർന്നു വരുന്നതോടെ കത്തോലിക്ക സഭ പ്രതിരോധത്തിലാവുകയാണ് .

Top