കന്യാചര്‍മ്മം വച്ച്‌ പിടിപ്പിച്ച സിസ്റ്റര്‍ സ്റ്റെഫിയും ഫാ.തോമസ് കോട്ടൂരും പ്രതികളായ അഭയ കേസിൽ പ്രധാന സാക്ഷി കൂറുമാറി!!കത്തോലിക്കാ സഭ സാക്ഷികളെ വരുതിയിലാക്കുന്നു ?

തിരുവനന്തപുരം : സിസ്റ്റര്‍ സ്‌റ്റെഫിയും ഫാ.തോമസ് കോട്ടൂർ പ്രധാന പ്രതികളായ സിസ്റ്റർ അഭയ കേസിലെ വിചാരണ വേളയിൽ സാക്ഷി കൂറുമാറി. അഭയയോടൊപ്പം കോൺവെന്റിൽ താമസിച്ചിരുന്ന സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. പ്രധാനസാക്ഷിയെ സഭയുടെ സ്വാധീനത്താൽ കൂറുമാറിച്ചതാകാം എന്ന് ആക്ഷേപം ഉയരുന്നുണ്ട് .വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിചാരണ ആരംഭിച്ച അഭയ കൊലപാതകക്കേസില്‍ പ്രധാന സാക്ഷിയാണിപ്പോൾ കൂറുമാറിയത് . കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ നടക്കുന്നത്.

സിസ്റ്റര്‍ സ്‌റ്റെഫിയുടെ കന്യകാത്വ പരിശോധനാ  ഫലം സിബിഐയുടെ കുറ്റപത്രത്തില്‍ ഉള്ളത് ഞെട്ടിക്കുന്നതാണ് . ബോധപൂര്‍വം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോയി സിസ്റ്റര്‍ സ്‌റ്റെഫി കന്യാചര്‍മ്മം വെച്ച്‌ പിടിപ്പിച്ചെന്നും സിസ്റ്റര്‍ സ്റ്റെഫിക്ക് ഒന്നിലധികം ആളുകളുമായി ലൈംഗിക ബന്ധം ഉണ്ട് എന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു എന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്ന നിര്‍ണ്ണായക മൊഴി സിബിഐ യ്ക്ക് നല്കിയ സാക്ഷിയായിരുന്നു സിസ്റ്റര്‍ അനുപമ. ഇത് സിസ്റ്റര്‍ അഭയയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസിന്‌റെ വിചാരണ വേളയില്‍ അനുപമ കൂറുമാറിയത് അഭയക്കേസില്‍ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

പ്രോസിക്യൂഷൻ പട്ടികയിൽ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, രണ്ട് സാക്ഷികൾ മരിച്ചതിനെ തുടർന്നാണ് സിസ്റ്റർ അനുപമയെ ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. അന്വേഷണ ഉദ്യാ​ഗസ്ഥർക്ക് നേരത്തെ നൽകിയ മൊഴിയിൽ നിന്നും വിരുദ്ധമായാണ് അനുപമ ഇന്ന് കോടതിയിൽ പറഞ്ഞത്.

സിസ്റ്റർ അഭയുടെ ശിരോവസ്ത്രവും ചെരിപ്പും കിണറിന് അരികിലും കണ്ടിരുന്നുവെന്ന് സിസ്റ്റർ അനുപമ മുമ്പ് മൊഴി നൽകിയിരുന്നു. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റർ അനുപമ കോടതിയിൽ ഇന്ന് പറഞ്ഞത്.

ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

2009ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഏറെക്കാലത്തെ നിയമതടസ്സങ്ങള്‍ക്കു ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. 177 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1992 മാര്‍ച്ചിനാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ്റിലെ കിണറ്റില്‍ സിസറ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 ല്‍ കേസ് സിബിഐ ഏറ്റെടുത്തു.2009 ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു.

Top