വിധികേട്ട് പൊട്ടികരഞ്ഞുകൊണ്ട് ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും.28 വർഷത്തിന് ശേഷം കോടതി പറഞ്ഞു പ്രതികൾ കുറ്റക്കാർ. അഭയ കേസ് നാൾവഴികൾ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍ (63), സിസ്റ്റര്‍ സെഫിയ്ക്കും കുറ്റക്കാര്‍. തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും സംഭവകാലത്തു കോട്ടയം ബി.സി.എം. കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തി മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ തള്ളിയെന്നാണ് കേസ്. 1992 മാര്‍ച്ച് 27 നു പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ കോടതി വിചാരണ കൂടാതെ നേരത്തേ തന്നെ വിട്ടയച്ചിരുന്നു.

സെഫിക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റവും തോമസ് കോട്ടൂരിനെതിരേ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റവും കണ്ടെത്തി. വിധികേട്ട് പ്രതികള്‍ പൊട്ടിക്കരഞ്ഞു. ദൈവത്തിന് നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം. പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ കേസ് സിബിഐ ആയിരുന്നു കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒരു സാധാരണ മരണം പോലെയായി പോകുമായിരുന്ന കേസില്‍ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിലായിരുന്നു അന്വേഷണത്തിലേക്ക നയിച്ചത്. പല തവണ നാടകീയതകള്‍ മാറി മറിഞ്ഞ ശേഷമാണ് കേസില്‍ വിധിയുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാൾ വഴികൾ …
രാജ്യം തന്നെ ഉറ്റുനോക്കിയ കൊലപാതകത്തിന്റെ നാൾവഴികളിലേക്ക്.1992 മാർച്ച് ‌ 27 – കോട്ടയം പയസ്‌ ടെൻത് കോണ്വുന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ അഭയയെ കണ്ടെത്തി.

1992 ഏപ്രില്‍ 14 – കേസ് ക്രൈം ബ്രാഞ്ചിന്‌ കൈമാറി.

1993 ജനുവരി 30 – സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.

1993 മാർച്ച് 29 – ഹൈക്കോടതി നിർദ്ദേശ പ്രകാരം കേസ്‌ സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ്‌ പി തോമസിനായിരുന്നു അന്വേഷണ ചുമതല.
ആത്മഹത്യയെന്ന ക്രൈംബ്രാഞ്ച് വാദം ശരിയല്ലെന്ന് സിബിഐ കണ്ടെത്തൽ.

1994 ജനുവരി 19 – അഭയ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ട് നൽകാൻ സിബിഐ എസ് പി വി ത്യാഗരാജൻ ആവശ്യപ്പെട്ടതായി വർഗീസ് പി തോമസിന്റെ പത്രസമ്മേളനം.

1994 മാർച്ച് 17 – ജോയിന്റ് ഡയറക്ടർ എംഎൽ ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന് അന്വേഷണച്ചുമതല.

1996 നവംബർ 26 – കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സിബിഐ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ.

1997 ജൂലൈ 12 – കൊലപാതകം തന്നെയെന്ന് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണ്ണായക തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചെന്നും സിബിഐ.

2000 ജൂൺ 23 – കേസ് പുനരന്വേഷണത്തിന് പുതിയ സംഘം എത്തുന്നു. ബ്രെയിൻ ഫിംഗർപ്രിന്റ് സാധ്യതകൾ ഉപയോഗിക്കാനും ഉത്തരവ്.

2001 മെയ് 18 – അഭയകേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐക്ക് ഹൈക്കോടതി നിർദ്ദേശം.

2007 ഏപ്രിൽ മെയ് മാസങ്ങളിൽ അഭയുടെ ആന്തരികഅവയവ പരിശോധനയിൽ തിരുത്തൽ നടന്നെന്ന് വെളിപ്പെടുത്തലോടെ കേസ് സജീവമായി.

2008 നവംബർ 18 – കേസിലെ പ്രതികളായ ഫാദർ തോമസ കോട്ടൂരിനെയും ഫാദർ ജോസ് പിതൃക്കയിലിനെയും സിസ്റ്റർ സ്റ്റെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു.
ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും ശാരീരിക ബന്ധത്തിലേർപ്പെട്ടത് കണ്ടതാണ് അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് കുറ്റപത്രം.

2019 ആഗസ്റ്റ് 26 – വിചാരണ ആരംഭിച്ചു. 49 സാക്ഷികളെ വിസ്തരിച്ചു.

2020 ഡിസംബർ 10 – വിചാരണ പൂർത്തിയാക്കി തിരുവനന്തപുരം സിബിഐ കോടതി വിധി പ്രസ്ഥാവത്തിന് കേസ് മാറ്റി.

2020 ഡിസംബർ 22 – കേസിൽ നിർണ്ണായക വിധി കോടതി പ്രസ്താവിച്ചു. പ്രതികൾ കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി.

Top