അഭയ കേസിൽ നാലാം സാക്ഷിയും കൂറുമാറി!!

കോട്ടയം:സിസ്റ്റർ അഭയ കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. നാലാം സാക്ഷി സഞ്ചു പി മാത്യുവാണ്‌ ഇന്ന്‌ കൂറുമാറിയത്‌. സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന്‌ പുറത്ത്‌ കണ്ടിരുന്നുവെന്ന്‌ നൽകിയ മൊഴിയാണ്‌ മാറ്റിയത്‌.സംഭവദിവസം പ്രതികളുടെ വാഹനം മഠത്തിന് പുറത്ത് കണ്ടെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. കേസിൽ രഹസ്യമൊഴി നൽകിയിരുന്ന സാക്ഷിയാണ് സഞ്ചു. പയസ് ടെന്ത് കോൺവെന്റിന് സമീപമാണ് സഞ്ചു താമസിച്ചിരുന്നത്.

കേസിൽ അമ്പതാം സാക്ഷിയും സിസ്റ്റർ അഭയക്കൊപ്പം മുറി പങ്കിട്ടിരുന്ന സിസ്റ്റര്‍ അനുപമയാണ്‌ കൂറുമാറിയത്‌.സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച രാവിലെ തിരുവനന്തപുരത്ത്‌ പ്രത്യേക സിബിഐ കോടതിയിൽ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷം ഇന്നലെയാണ്‌ വിചാരണ തുടങ്ങിയത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷത്തിനിപ്പുറം മൊഴി മാറ്റിപ്പറഞ്ഞിരിക്കുകയാണ് അനുപമ. അതിനാല്‍ സാക്ഷി കൂറുമാറിയതായി സിബിഐ കോടതി പ്രഖ്യാപിച്ചു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

Top