റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം വാഗാ അതിര്‍ത്തിയിലേക്ക് എത്തിക്കും. കൈമാറ്റ രേഖയില്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചു.അഭിനന്ദനെ പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറും. വ്യോമസേന ഗ്രൂപ്പ് കമാണ്ടര്‍ ജെ.ഡി കുര്യന്‍ അഭിനന്ദനെ സ്വീകരിക്കും. വ്യോമസേന സംഘം അട്ടാരിയിലെത്തി. മൂന്ന് ദിവസം പാക് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് എത്തുന്ന വിംങ് കമാന്‍ഡര്‍ക്കായി വാഗാ അതിര്‍ത്തിയിൽ വൻ സ്വീകരണ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത് വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാൻ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് അടക്കമുള്ളവര്‍ എത്തുന്നുണ്ട്. ഒരു പക്ഷെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമൻ നേരിട്ടും വാഗാ അതിര്‍ത്തിയിലേത്തിയേക്കുമെന്നും സൂചനയുണ്ട്. അഭിനന്ദന്റെ കുടുംബാംഗങ്ങളും സ്വീകരിക്കാൻ എത്തുന്നുണ്ട്. വൻ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് വാഗാ അതിര്‍ത്തി. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്നത്.മുംബൈയിൽ നിന്നും ജമ്മുവിൽ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന തന്ത്ര പ്രധാന മേഖലയിൽ വച്ചാണ് കൈമാറ്റ ചടങ്ങ്.
റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു; അല്‍പ്പസമയത്തിനകം വാഗ അതിര്‍ത്തിയിലെത്തും
Tags: pulwama