ആലപ്പുഴ: ആലപ്പുഴയിലെ വള്ളിക്കുന്നില്‍ കൊല്ലപ്പെട്ട പതിനഞ്ചുകാരന്‍ അഭിമന്യൂ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് സിപിഐഎം ആരോപിച്ചു .സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
പടയണിവട്ടം പുത്തൻ ചന്ത, കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകൻ അഭിമന്യു(16) ആണ് വിഷുദിനത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടത്. പടയണിവട്ടം ക്ഷേത്രോൽസവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവം. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിമന്യു.
ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സി പി എം രംഗത്തെത്തി. ഈ സംഭവത്തിന് പിന്നില്‍ ആർ എസ് എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ചു സി പി എം രംഗത്തെത്തുകയായിരുന്നു. അഭിമന്യുവിനെ കുത്തിക്കൊന്ന സഞ്ജയ് ദത്ത് എന്നയാൾ ആർ എസ് എസ് പ്രവർത്തകനാണെന്നും സി പി എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, ഉത്സവപറമ്ബിലെ തര്‍ക്കമാണെന്നാണ് പൊലീസ് നിലപാട്.
സിപിഎം ആഹ്വാന പ്രകാരം വള്ളിക്കുന്നത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘര്‍ഷത്തില്‍ അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. രാത്രി പത്തരയോടെ, അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ തിരഞ്ഞെത്തിയ സംഘം അഭിമന്യുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാര്‍ ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യ ബീനയുടെ ചികില്‍സാര്‍ത്ഥം നാട്ടിലെത്തിയിരുന്നു. കോവിഡ് കാരണം തിരികെപ്പോകാനായില്ല. അനന്തുവാണ് അഭിമന്യുവിന്റെ സഹോദരന്‍. പ്രദേശത്തെ ഡി വൈഎ ഫ് ഐ പ്രവര്‍ത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു.
ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്.മറ്റ് രണ്ടു പേര്‍ക്കു കൂടി ആക്രമണത്തില്‍ പരിക്കുപറ്റിയതായി പറയപ്പെടുന്നു. അഭിമന്യുവിന്‍റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രദേശത്തെ ആര്‍എസ്എസിന്റെ മയക്കുമരുന്ന് മാഫിയക്കെതിരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നിരന്തരം പ്രതികരിക്കാറുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഐഎം ഏരിയാ സെക്രട്ടറി ബി ബിനു മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍എസ്എസിന്റെ മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയാണ് ഡിവൈഎഫ്‌ഐ. ക്ഷേത്രത്തിന്റെ വളരെ പരിശുദ്ധിയോടെ വിശ്വാസികള്‍ കാണുന്ന അന്‍പുലി കളത്തില്‍ വെച്ചാണ് അഭിമന്യൂവിനെ കൊലപ്പെടുത്തിയത്. അതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. ഇവരുടെ മാഫിയ പ്രവര്‍ത്തനത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കുന്നതിന്റെ ഭാഗമാണ്. രാഷ്ട്രീയ തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. അഭിമന്യൂ സ്‌ക്കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. പരിക്കേറ്റ രണ്ട് പേരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.’ ബി ബിനു മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. എന്നാല്‍ അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാര്‍ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിര്‍ സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.