അബുദാബിയില്‍ ഇനി വാഹനം കേടായാല്‍ നടുറോഡില്‍ കിടക്കേണ്ട; പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്

അബുദാബി: റോഡില്‍ വെച്ച് വാഹനം കേടായാല്‍ ഇനി അബുദാബിയില്‍ ആരും റോഡില്‍ കുടുങ്ങില്ല. വാഹനം കേടായി നടുറോഡില്‍ കുടുങ്ങുന്നവര്‍ക്കു സൗജന്യ സേവനം നല്‍കാനായി അബുദാബി ഗതാഗത വകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിച്ചു. ഇനി ബ്രേക്ക് ഡൗണ്‍ ആകുന്നത് ഉള്‍പ്പെടെ റോഡിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ ഗതാഗത വിഭാഗത്തിലെ റോഡ് സൈഡ് അസിസ്റ്റന്‍സിന്റെ സഹായം തേടാം. കേടായ വാഹനം നന്നാക്കാന്‍ ആവശ്യമായ അത്യാധുനിക സംവിധാനവും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന വാഹനം 24 മണിക്കൂറും നഗരത്തില്‍ റോന്തു ചുറ്റും. വാഹനം സുരക്ഷിത സ്ഥലത്തേക്കു മാറ്റിയശേഷം അവിടെവച്ചു തന്നെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കും. അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും ഗതാഗതം നിയന്ത്രിക്കാനും സംഘത്തിന് അനുമതിയുണ്ട്. സേവനം ആവശ്യമുള്ളവര്‍ക്ക് 800 88888 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം

Top