അബുദാബി :വിചിത്രമായ പ്രതിരോധം കോടതിയിൽ അരങ്ങേറിയത് ചർച്ചയാകുന്നു കൊലപാതക കേസിലാണിത് .സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി.. കേസില്‍ വാദം പുനരാരംഭിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. സംഭവം നടക്കുമ്പോള്‍ കുറ്റാരോപിതനായ പാക് പൗരന്‍ അബുദാബിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ പുതിയ വാദം.
സംഭവം നടന്നത് ജൂണ്‍ മാസത്തിലാണ്. ഈ സമയം തന്റെ പ്രതി ജോലി സ്ഥലമായ അബുദാബി അതിര്‍ത്തി പ്രദേശമായ മുസാഫയില്‍ ആയിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.എസി മെക്കാനിക്കായ 33 വയസ്സുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി. കൃത്യം നടത്തുന്നതിന് നാലുമാസം മുന്‍പ് മുതല്‍ കുട്ടിയുടെ വീട്ടില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്ന ഇയാള്‍ കുട്ടിയുടെ രക്ഷിതാക്കളുമായും അടുപ്പം കാണിച്ചിരുന്നു. ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്കായി കുട്ടി പിതാവിനൊപ്പം പോകുമെന്ന കാര്യം ഇയാള്‍ക്ക് അറിയാം. സംഭവ ദിവസം പ്രതി പര്‍ദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുട്ടിയുടെ വീട്ടിലെത്തിയത്. പള്ളിയില്‍ നിന്നും കുട്ടി ഒറ്റയ്ക്ക് തിരികെ എത്തുംവരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍ പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് തുണി കൂട്ടിച്ചേര്‍ത്ത് കയറുപോലാക്കി കുട്ടിയെ തൂക്കിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. പതിനൊന്നുകാരന്‍ പീഡനത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പ്രതിയ്‌ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പര്‍ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കല്‍, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചിരുന്നു. പിന്നീട്, കൊലക്കുറ്റം സമ്മതിച്ചു