സ്റ്റീല്‍ കമ്പി നെറ്റിയില്‍ തുളച്ചു കയറി; ഈ കണ്ണൂര്‍ക്കാരന്‍ രക്ഷപെട്ടത് അത്ഭുതകരമായി

സ്റ്റീല്‍ കമ്പി തെറ്റിയിലൂടെ തുളച്ചു കയറി എതിര്‍വശത്ത് എത്തിയാല്‍ എന്തായിരിക്കും അവസ്ഥ. 29 കാരനായ ഉല്ലാസ് കുമാറിനാണ് ഈ അനുഭവമുണ്ടായത്. ഒടുവില്‍ നാല് മണിക്കൂര്‍ നീണ്ട് നിന്ന് ശസ്ത്രക്രിയയിലൂടെ ഉല്ലാസിന് ലഭിച്ചത് പുതു ജീവന്‍. ഉല്ലാസും സുഹൃത്തും എയര്‍പോര്‍ട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു. സഹോദരനെ കൂട്ടാനായിരുന്നു പോയത്. ഇതിനിടയില്‍ ലോറിയുമായി കാറ് കൂട്ടിയിടിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കൂട്ടുകാരന്‍ മരിച്ചു. എന്നാല്‍ കാറില്‍ സ്ഥാപിച്ചിരുന്ന ഹെഡ് റെസ്റ്റര്‍ ഉല്ലാസിന്റെ നെറ്റിയില്‍ തുളച്ച് കയറുകയായിരുന്നു. എന്തായാലും നാല് മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയക്കൊടുവില്‍ സ്റ്റീല്‍ കമ്പി എടുത്ത് മാറ്റി. കോഴിക്കോട് ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ഓപ്പേഷന്‍ നടന്നത്. എന്തായാലും കണ്ണിന് കുഴപ്പമില്ലെന്നറിഞ്ഞതില്‍ ഉല്ലാസിന് സന്തോഷം. താന്‍ രക്ഷപെടുമെന്ന് കരുതിയില്ലെന്ന് ഈ കണ്ണൂര്‍ സ്വദേശി പറയുന്നു. അപകടത്തില്‍പ്പെട്ട് കിടന്നപ്പോള്‍ പലരും പേടി കൊണ്ട് പിന്മാറിയെന്നും ഒരു യുവാവാണ് തന്നെ ആശുപത്രിയിലെത്തിച്ചതെന്നും ഉല്ലാസ് പറയുന്നു.

uuu

Top