കാണാതായ ഹസീനയെ കൊണ്ടുവരും വഴി പോലീസ് വാഹനം ലോറിയിലിടിച്ച് 3 പേർ കൊല്ലപ്പെട്ടു  

കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം സഞ്ചരിച്ച സ്വകാര്യ കാറാണ് അപകടത്തിൽപ്പെട്ടത്. കൊട്ടിയൂരിൽ നിന്നും കാണാതായ ഹസീനയെന്ന യുവതിയെ കണ്ടെത്തി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ഹസീനയും കൊല്ലപ്പെട്ടു. പുലർച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്. ദിവസങ്ങൾക്ക് മുൻപാണ് കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഹസീനയെ കാണാതാകുന്നത്. അങ്കമാലിയിൽ നിന്നും ഹസീനയെ കണ്ടെത്തി വരും വഴി ആലപ്പുഴ-അമ്പലപ്പുഴ ദേശീയപാതയിൽ കരൂരിൽ പുറക്കാട് ഗവൺമെന്റ് എൽ പി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അങ്കമാലിയിൽ നിന്നും കൊട്ടിയത്തേക്ക് പോയ കാറും എതിരെ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഹസീനയും ശ്രീകലയും അപകടസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top