‘സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂര്‍വം കൊണ്ടുവന്നു വച്ചു; എന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ് ‘;പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളഞ്ഞതിന് അറസ്റ്റിലായ റോബിന്‍ ജോര്‍ജ്

കോട്ടയം: സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂര്‍വം കൊണ്ടുവന്നു വച്ചതാണെന്ന ആരോപണവുമായി പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളഞ്ഞതിന് അറസ്റ്റിലായ റോബിന്‍ ജോര്‍ജ് (28). തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് എല്ലാം സുഹൃത്തിന്റെ ചതിയാണെന്ന് മാധ്യമങ്ങളോടു പറഞ്ഞത്. കഴിഞ്ഞ ദിവസം റോബിന്‍ വാടകയ്ക്ക് എടുത്തിരുന്ന കുമാരനല്ലൂര്‍ വല്യാലിന്‍ചുവടിലെ പരിശീലനകേന്ദ്രത്തില്‍നിന്നു 17.8 കിലോ കഞ്ചാവു പിടികൂടിയിരുന്നു.

”അനന്തു പ്രസന്നന്‍ എന്ന എന്റെ ഒരു കൂട്ടുകാരനുണ്ട്. അവനാണ് കഞ്ചാവ് ബാഗ് ഇവിടെ കൊണ്ടുവന്ന് വച്ചത്. എന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്. അവന്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല” റോബിന്‍ മാധ്യമങ്ങളോടായി പറഞ്ഞു. കോട്ടയം പൂവന്‍തുരുത്ത് സ്വദേശിയാണ് അനന്തു പ്രസന്നന്‍ എന്നു വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, റോബിന്റെ ആരോപണം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. റോബിനെതിരെ മുന്‍പും കഞ്ചാവു കേസുകള്‍ നിലവിലുള്ള സാഹചര്യത്തിലാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top