സൈബർ അധിക്ഷേപ പരാതി; പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മൻ്റെ മൊഴിയെടുത്തു

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപ കേസില്‍ പൂജപ്പുര പൊലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തു. എസ്‌ഐ പ്രവീണും സംഘവും പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. സൈബര്‍ ആക്രമണത്തിനെതിരെ പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു. സിപിഐഎമ്മിന്റെ സൈബര്‍ പോരാളികള്‍ വ്യക്തിഹത്യ തുടരുന്നുവെന്നും പ്രിയപ്പെട്ടവരെ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.

അച്ചു ഉമ്മന്റെ പരാതിയില്‍ ഇടത് സംഘടനാ നേതാവ് നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന പരാതിയിലാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പ് ചോദിച്ച് നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top